ലണ്ടൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്‌റ്റർ സാങ്കേതിക പ്രശ്നം മൂലം അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച, യു.കെയിലെ ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. ബ്രിട്ടീഷ് പ്രധാനമന്ത്റി കിയർ സ്റ്റാമറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ബക്കിംഗ്‌ഹാംഷെയറിൽ നിന്ന് ലണ്ടൻ സ്റ്റാൻസ്റ്റഡ് എയർപോർട്ടിലേക്കാണ് ട്രംപ് മറൈൻ വൺ കോപ്റ്ററിൽ പുറപ്പെട്ടത്. എന്നാൽ ലൂട്ടൺ എയർപോർട്ടിലേക്ക് കോപ്റ്റർ വഴിതിരിച്ചുവിട്ടു. തുടർന്ന് സംഘത്തിലെ സപ്പോർട്ട് ഹെലികോപ്റ്ററിൽ ട്രംപും മെലാനിയയും സ്റ്റാൻസ്റ്റഡിലെത്തി. കോപ്റ്ററിലെ ചെറിയ ഹൈഡ്രോളിക് പ്രശ്‌നമാണ് അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചതെന്നും മുൻ കരുതൽ നടപടി മാത്രമാണ് സ്വീകരിച്ചതെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |