പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം മന്ത്രി വിഎ വാസവനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും തിരിതെളിയിച്ചു. നിക്ഷിപ്ത താൽപര്യക്കാർ സംഗമം തടയാൻ എല്ലാ ശ്രമവും നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കൂട്ടിച്ചേർത്തു.
ശബരിമലയുടെ ഐതീഹ്യം വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി ഒരു തപസ്വിനിയായിരുന്നു. ഗോത്രസമൂഹത്തിൽ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണൻമാർ അതുവഴി വരുന്നത് കാത്തിരുന്ന ശബരിയുടെ പേരിലാണ് ആ സ്ഥലം അറിയപ്പെട്ടതെന്നും അദ്ദേഹം ചടങ്ങിനിടയിൽ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലേത് മതാതീത ആത്മീയതയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിക്ഷിപ്ത താൽപര്യക്കാർ സംഗമം തടയാൻ എല്ലാ ശ്രമവും നടത്തി. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിയിച്ച് മുഖ്യമന്ത്റി പിണറായി വിജയൻ. ദേവസ്വം മന്ത്റി വിഎൻ വാസവനും എസ്എൻഡിപി യോഗം ജനറൽ സെക്റട്ടറി വെളളാപ്പളളി നടേശനും തിരിതെളിയിച്ചു.
ശബരിമലയുടെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതിനാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രസിഡന്റ് ചടങ്ങിനിടയിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള അയ്യപ്പ ഭക്തൻമാരുടെ പ്രശ്നങ്ങൾ കേൾക്കാനും അറിയാനും കൂടിയാണ് അയ്യപ്പസംഗമം പമ്പാനദിയുടെ തീരത്ത് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തന്ത്രി തന്ത്രി മഹേഷ് മോഹനരര് നിലവിളക്ക് കൊളുത്തി അയ്യപ്പസംഗമത്തിന് തുടക്കം കുറിച്ചു. ദേവസ്വം മന്ത്രി വിഎൻ വാസവനും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തും സർക്കാർ പ്രതിനിധികളും വേദിയിലുണ്ടായിരുന്നു.
തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവും സംഗമത്തിനെത്തിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മേളനത്തിന് ആശംസകൾ നേർന്ന് കത്തയച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അയ്യപ്പസംഗമത്തിന് പിന്തുണ അറിയിച്ചു. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. മാസ്റ്റർ പ്ലാനിന് വലിയ പിന്തുണ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |