ന്യൂഡൽഹി: കൊറിയയിൽ നിന്ന് ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളോട് മോശമായി പെരുമാറിയ യുവാവിന് നേരെ വിമർശനം. ഇന്ത്യാ ഗേറ്റിന് മുന്നിൽവച്ചാണ് സംഭവം നടന്നത്. രണ്ട് കൊറിയൻ യുവതികളോട് അവരെ ആലിംഗനം ചെയ്യണമെന്ന് പറഞ്ഞാണ് യുവാവ് അടുത്തേക്ക് പോകുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ വലിയ വിമർശനം ഉയരുന്നുണ്ട്.
വീഡിയോയിൽ ആദ്യം യുവാവ് ഒരു പഞ്ച് തരുമോ എന്ന് യുവതികളോട് ചോദിക്കുന്നു. ആ പഞ്ച് തന്റെ ആഗ്രഹമാണെന്നും യുവാവ് പറയുന്നുണ്ട്. ആദ്യം യുവതിക്ക് കാര്യം മനസിലായില്ല. എന്നെ ഇടിക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്ന് യുവതി ചോദിക്കുന്നുണ്ട്. പിന്നീടാണ് യുവാവ് ഉദ്ദേശിക്കുന്നത് ഫസ്റ്റ് ബമ്പാണെന്ന് യുവതി തിരിച്ചറിയുന്നത്. പിന്നാലെ യുവതികൾ യുവാവിന്റെ കെെയിൽ ഇടിക്കുന്നത് കാണാം.
എന്നാൽ യുവാവ് വീണ്ടും യുവതികളുടെ അടുത്തെത്തു മറ്റൊരു ആഗ്രഹം പറയുന്നു. അവരെ കെട്ടിപ്പിടിക്കണം എന്നാണ് അയാൾ ആവശ്യപ്പെടുന്നത്. ഇത് കേട്ട യുവതികൾ അമ്പരക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അവസാനം അതിലെ ഒരു യുവതി ആലിംഗനം ചെയ്യുന്നു. തുടർന്ന് യുവാവ് നിങ്ങൾ ക്യൂട്ടാണെന്നും ഐ ലവ് യൂ എന്നും പറയുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ യുവാവിനെ വിമർശിച്ച് നിരവധി കമന്റുകളാണ് വരുന്നത്. 'ഇന്ത്യക്കാർ നിങ്ങളോട് ക്ഷമ ചോദിക്കുന്നു', 'ഇങ്ങനെയുള്ളവരുടെ അടുത്ത് നിന്ന് അകലം പാലിക്കുക', 'യുവതികൾ ആ യുവാവിന്റെ പ്രവൃത്തിയിൽ അസ്വസ്ഥരാണ്', 'ഇവിടം സേഫ് അല്ല', - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |