ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴ. യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ പഴയ റെയിൽവേ പാലത്തിലൂടെ ഗതാഗതം നിർത്തലാക്കുമെന്ന് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ജലനിരപ്പ് ഉയർന്നാൽ വെള്ളപ്പൊക്ക ഭീഷണി നേരിടാനുള്ള തയ്യാറെടുപ്പുകർ സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇന്നും മഴ കനത്തതിനാൽ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് വെള്ളം തുറന്നുവിട്ടു. ഇതോടെയാണ് യമുന നദിയിലെ ജലനിരപ്പ് ഉയർന്നത്. അടുത്ത 32 മണിക്കൂറിനുള്ളിൽ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോർട്ട്. ഇനിയും മഴ തുടർന്നാൽ വെള്ളപ്പൊക്ക സാദ്ധ്യതയും അവഗണിക്കാനാവില്ല.
യമുനയുടെ തീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് തിങ്കളാഴ്ച അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച രാത്രിയിലെ പെയ്ത മഴയിലാണ് യമുന നദിയിൽ ജലനിരപ്പ് ഉയർന്നത്. ഡൽഹി-എൻസിആറിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഡൽഹി-ഗുരുഗ്രാം ഹൈവേയിൽ വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടർന്നാണ് ഗതാഗതകുരുക്ക്.
മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകുകയോ, വഴിതിരിച്ചുവിടുകയോ ചെയ്യാനാണ് സാദ്ധ്യത. ഇത് മൊത്തത്തിലുള്ള ഫ്‌ളൈറ്റ് ഷെഡ്യൂളിനെ ബാധിക്കാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |