മാവേലിക്കര : പനച്ചമൂട് കണ്ണമംഗലം ഗവ.യു.പി സ്കൂളിൽ മാവേലിക്കര ഐ.ഡി.ബി.ഐ ബാങ്ക് സി.എസ്.ആർ ഇനിഷ്യേറ്റിവ് - 2025 പദ്ധതി പ്രകാരം നടപ്പിലാക്കിയ ലാപ്‌ടോപ്പുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.കെ.ഷീല ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ കവിത പ്രേംജിത്ത് അധ്യക്ഷയായി. ഐ.ഡി.ബി.ഐ മാവേലിക്കര ബ്രാഞ്ച് മാനേജർ അഖിൽ മഹേന്ദ്രൻ, ചെട്ടികുളങ്ങര പഞ്ചായത്ത് വാർഡ് അംഗം ബി.ശ്രീകുമാർ, പ്രഥമാദ്ധ്യാപിക ബി.ശ്രീജ, എം.പി.ടി.എ പ്രസിഡന്റ് രാജലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ജെസ്സി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |