ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ. അടുത്തിടെ നടപ്പാക്കിയ ജിഎസ്ടി പരിഷ്കാരങ്ങളുടെ ആനുകൂല്യങ്ങൾ യാത്രക്കാർക്ക് നൽകുന്നതിന്റെ ഭാഗമായിട്ടാണ് വിലകുറച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 14 രൂപയും അരലിറ്ററിന് ഒമ്പത് രൂപ എന്നിങ്ങനെയാണ് നിരക്ക്. 2025 സെപ്തംബർ 22മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും. ഐആർസിടിസിയിലോ റെയിൽവേ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ള റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിൽക്കുന്ന മറ്റ് പാക്കേജുചെയ്ത കുടിവെള്ള ബ്രാൻഡുകൾക്കും വിലക്കുറവ് ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |