പമ്പ: ആഗോള അയ്യപ്പസംഗമത്തിന് ആശംസ നേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയച്ച കത്ത് ഉദ്ഘാടന വേദിയിൽ വായിച്ച് മന്ത്രി വി. എൻ.വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് യോഗിയുടെ കത്ത് തന്റെ പ്രസംഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സദസിനെ ഉയർത്തിക്കാട്ടി അദ്ദേഹം വായിച്ചത്. 'ധർമ്മത്തിന്റെ സംരക്ഷകനാണ് ഭഗവാൻ അയ്യപ്പൻ. അയ്യപ്പനെ ആരാധിക്കുന്നത് സന്മാർഗ പാതയ്ക്ക് വെളിച്ചം വീശുകയും ഭക്തർക്ക് മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രചോദനമാകുകയും ചെയ്യും.സമൂഹത്തിൽ സൗഹാർദ്ദവും ഐക്യവും ശക്തമാക്കാൻ ഭാരതീയജ്ഞാനവും പാരമ്പര്യവും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ആഗോള അയ്യപ്പസംഗമത്തിന്റെ ലക്ഷ്യം വിജയിക്കും" യോഗിയുടെ സന്ദേശത്തിൽ പറയുന്നു. തൊട്ടുപിന്നിലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും സന്ദേശം മന്ത്രി വായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |