തൊടുപുഴ: മൂന്നാറിൽ സിനിമാ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരിക്കേറ്രു. പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നാർ മറയൂരിന് സമീപം തലയാറിൽ വച്ച് ഇന്ന് വെെകിട്ടോടെയാണ് അപകടം ഉണ്ടായത്. നടൻ ദീപക് പറമ്പോലിനും പരിക്കേറ്റു. ജോജുവിന്റെ പരിക്ക് സാരമുള്ളതല്ല. ഷാജി കെെലാസിന്റെ വരവ് എന്ന സിനിമയുട ചിത്രീകരണമാണ് നടന്നുകൊണ്ടിരുന്നത്. ലൊക്കേഷനിൽ നിന്ന് തിരികെ വരുമ്പോൾ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നുവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |