തിരുവനന്തപുരം: 25കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പറിന് വൻ വില്പന, ഇനി ഒരാഴ്ചകൂടിയാണ് നറുക്കെടുപ്പിനുള്ളത്. വില്പന കണക്കിലെടുത്ത് ഇന്നും ലോട്ടറി ഓഫീസുകൾ അവധി ഒഴിവാക്കി പ്രവർത്തിക്കും. 500രൂപയാണ് ടിക്കറ്റ് വില. 75ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ ഇന്നലെ വരെ 70.74ലക്ഷം ടിക്കറ്റാണ് വിറ്റത്. കൂടുതൽ വിൽപന 13.66ലക്ഷത്തോടെ പാലക്കാടാണ്.
27ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുക. 20 പേർക്ക് ഓരോ കോടി വീതം രണ്ടാം സമ്മാനവും 20പേർക്ക് അരക്കോടി വീതം മൂന്നാം സമ്മാനവും പത്തുപരമ്പരകളിലും അഞ്ച് ലക്ഷം വീതം നാലാം സമ്മാനവും രണ്ടുലക്ഷം വീതം അഞ്ചാം സമ്മാനവും കിട്ടും. കൂടാതെ 5000 മുതൽ 500രൂപ വരെയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |