കൊച്ചി: ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമെന്നതിൽ നിന്ന് ഏറ്റവും കൂടുതൽ വ്യവസായങ്ങളും സംരംഭങ്ങളുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായവകുപ്പ് സംഘടിപ്പിക്കുന്ന ഏഴാംമെഷിനറി എക്‌സ്‌പോ കാക്കനാട് കിൻഫ്ര എക്‌സിബിഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വ്യവസായരംഗം വിപുലപ്പെടുന്നതിന്റെ ഉദാഹരണമാണ് എക്‌സ്‌പോയുടെ വളർച്ച. കഴിഞ്ഞ എക്‌സ്‌പോകളിൽ വിദേശ മെഷിനറികളാണ് കൂടുതലായുണ്ടായിരുന്നതെങ്കിൽ ഇത്തവണ കേരളത്തിൽ ഉത്പാദിപ്പിച്ചവ കൂടുതലായുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓരോ കുടുംബത്തിലും വ്യവസായം ആരംഭിക്കാൻ സാദ്ധ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് സർക്കാരിന്റെ മറ്റൊരുലക്ഷ്യം. തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള,വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ. മുഹമ്മദ് ഹനീഷ്,വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്,കെ.എസ്.ഐ.ഡി.സി എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കൗൺസിലർ എം.ഒ വർഗീസ്,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് എന്നിവർ പങ്കെടുത്തു. എക്‌സ്‌പോ 23ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |