തിരുവനന്തപുരം:ജിഎസ്ടി ഇളവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്നതിനുള്ള തീരുമാനവുമായി മില്‍മ. പാലുത്പന്നങ്ങളുടെ വില കുറച്ച് ജി.എസ്.ടി ഇളവിന്റെ ഗുണം തിങ്കളാഴ്ച മുതല്‍ ഉപഭോക്താക്കളില്‍ എത്തിക്കാനാണ് മില്‍മയുടെ തീരുമാനം. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവുണ്ടാകും. ഐസ്‌ക്രീമിന് 12-13% വരെ വില കുറയും.
ഫ്ളേവേര്‍ഡ് പാലിന്റെ ജി.എസ്.ടി 12ല്‍ നിന്ന് അഞ്ച് ശതമാനമാക്കി. പായസം മിക്‌സിന്റേത് 18ല്‍ നിന്ന് അഞ്ച് ശതമാനവും. പായ്ക്ക് ചെയ്ത ജ്യൂസുകള്‍ക്കും ഇളവുണ്ട്. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ ജി.എസ്.ടി ഇളവുകളുടെ മുഴുവന്‍ നേട്ടവും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. നെയ്യുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞതിന്റെ ഗുണമാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വിലക്കുറവിന്റെ വിശദാംശങ്ങള്‍ ചുവടെ.
നെയ്യ് ലിറ്ററിന് 45 രൂപ കുറയും
1. നെയ്യ് വില ലിറ്ററിന് 720ല്‍ നിന്ന് 675 രൂപയായി കുറയും. 45 രൂപയുടെ കുറവ്. അരലിറ്ററിന് 25 രൂപ കുറഞ്ഞ് 370ല്‍ നിന്ന് 345 രൂപയാകും. (ജി.എസ്.ടി 12നിന്ന് 5%)
2. വെണ്ണ 400 ഗ്രാം 15 രൂപ കുറഞ്ഞ് 240ല്‍ നിന്ന് 225 രൂപയാകും. 500 ഗ്രാം പനീര്‍ 11 രൂപ കുറഞ്ഞ് 245ല്‍ നിന്ന് 234 രൂപയാകും. പനീറിന്റെ 5% ജി.എസ്.ടി പൂര്‍ണമായും ഒഴിവാക്കി
3. വാനില ഐസ്‌ക്രീം ലിറ്ററിന് 24 രൂപ കുറഞ്ഞ് 220ല്‍ നിന്ന് 196 രൂപയാകും (ജി.എസ്.ടി 18ല്‍ നിന്ന് 5%)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |