കാൻബെറ: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ദക്ഷിണാർദ്ധഗോളത്തിൽ ദൃശ്യമായി. ഭാഗിക സൂര്യഗ്രഹണമായിരുന്നു ഇത് (സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രൻ, സൂര്യനെ ഭാഗികമായി മാത്രം മറയ്ക്കുന്നത്). ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഉച്ചയ്ക്ക് 1.29ന് തുടങ്ങിയ ഗ്രഹണം വൈകിട്ട് 5.53ന് അവസാനിച്ചു (ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.59 മുതൽ ഇന്ന് പുലർച്ചെ 3.23 വരെ). അന്റാർട്ടിക്ക, ന്യൂസിലൻഡ്, കിഴക്കൻ ഓസ്ട്രേലിയ, തെക്കൻ പസഫിക് ദ്വീപുകൾ (ഫിജി, ടോംഗ, സമോവ തുടങ്ങിയവ ) എന്നിവിടങ്ങളിൽ ദൃശ്യമായി. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും ഗ്രഹണം ദൃശ്യമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |