ചിറയിൻകീഴ്: ന്യൂ രാജസ്ഥാൻ മാർബിൾസിൽ മാർബിളിനും ഗ്രാനൈറ്റിനും വില കുറയുന്നു. മാർബിൾ, ഗ്രാനൈറ്റ് ബ്ലോക്കുകളായി വാങ്ങി കട്ട് ചെയ്തു വില്പന നടത്തുന്നവർക്ക് ജി.എസ്.ടിയിൽ വൻ കുറവ് വന്നതിനാലാണ് വില കുറയാൻ കാരണം.
പുതിയ വിലക്കുറവിൽ നിലവിലുള്ള സ്റ്റോക്കും വിൽക്കുമെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി.വിഷ്ണു ഭക്തൻ അറിയിച്ചു. ആർ.എ.കെയുടെ പ്രീമിയം ക്വാളിറ്റി 30 ലക്ഷം സ്ക്വയർ ഫീറ്റ് ടൈലുകൾ ദീപാവലി പ്രമാണിച്ച് സ്റ്റോക്കുചെയ്യും. ഉപഭോക്താക്കൾക്ക് കേരളത്തിലെ മാർക്കറ്റ് വിലയേക്കാൾ വിലക്കുറവിൽ ആർ.എ.കെയുടെ എല്ലാ അളവിലുമുള്ള ഗ്ലോസി, മാറ്റ്, ഫുൾ ബോഡി, ഡബിൾ ചാർജ്, ജി.വി.റ്റി, ഹൈ ഗ്ലോസി, കാർവിംഗ് ടൈൽസ് എന്നിവ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |