കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ വിഷയങ്ങളുടെ അക്കാഡമിക് പാനൽ വിപുലീകരിക്കുന്നു. അടുത്തമാസം 4വരെ അപേക്ഷിക്കാം. ഇംഗ്ലീഷ്,മലയാളം,ഹിന്ദി,അറബിക്,സംസ്‌കൃതം,ഹിസ്റ്ററി,ഫിലോസഫി,സോഷ്യോളജി,ഇക്കണോമിക്സ്, അഫ്സൽ ഉൽ ഉലമ,കൊമേഴ്സ്,മാനേജ്മെന്റ്,കമ്പ്യൂട്ടർ സയൻസ് /ആപ്ലിക്കേഷൻ,സൈക്കോളജി,പൊളിറ്റിക്കൽ സയൻസ്,പബ്ലിക് അഡ്മിനിസ്ട്രേഷൻ,എൺവയോൺമെന്റൽ സയൻസ്,ജേർണലിസം,ലൈബ്രറി സയൻസ്,എം.എസ്.ഡബ്ല്യു,മൾട്ടി മീഡിയ,ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ബി.സി.എ,എം.സി.എ, ബി.എഡ് കോഴ്സുകൾ തുടങ്ങിയ വിഷയങ്ങൾക്കാണ് അപേക്ഷക്ഷണിച്ചത്. കോളേജ് /യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും വിരമിച്ചവർക്കും യു.ജി.സി നിഷ്കർഷിക്കുന്ന അദ്ധ്യാപക യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ബി.എസ്‌സി ഡാറ്റാ സയൻസ്, ബി.സി.എ,എം.സി.എ പ്രോഗ്രാമുകൾക്ക് അക്കാഡമിക് കൗൺസിലർമാരാകാൻ വേണ്ട യോഗ്യത: എം.സി.എ/എം.എസ്.സി.കമ്പ്യൂട്ടർ സയൻസ് /അനുബന്ധ വിഷയങ്ങളിൽ നെറ്റ് യോഗ്യതയോ പി.എച്ച്.ഡി/ കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ എം.ടെക്ക്. (വിശദമായ നോട്ടിഫിക്കേഷൻ www.sgou.ac.inൽ ലഭ്യമാണ്) നിലവിൽ യൂണിവേഴ്സിറ്റി,ഗവ. -എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്കും അപേക്ഷിക്കാം. അവധി ദിവസങ്ങളിലാണ് കൗൺസലിംഗ് സെഷനുകൾ നടക്കുന്നത്. യൂണിവേഴ്സിറ്റി നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം. https://content.sgou.ac.in/rp/public/ ലിങ്ക് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.sgou.ac.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9497363445.
സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രണ്ടാം ബാച്ച് ഒന്നാം സെമസ്റ്റർ പി.ജി സോഷ്യോളജി ആൻഡ് ഹിസ്റ്ററി (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in വെബ്സൈറ്റിൽ ലഭിക്കും അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ വെബ്സൈറ്റിൽ ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |