തിരുവനന്തപുരം: ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിക്കുന്നതിന് മുഴുവൻ ചെലവുകളും ലഭിക്കുന്ന സ്കോളർഷിപ്പുകൾ സ്വന്തമാക്കി മലയാളി വിദ്യാർത്ഥി. തിരുവനന്തപുരം സ്വദേശിയായ ആത്മ എസ്.കുമാറാണ് ചെവ്നിംഗ് സ്കോളർഷിപ്പും വൈഡൻഫെൽഡ്- ഹോഫ്‌മാൻ സ്കോളർഷിപ്പും ഒരേസമയം കരസ്ഥമാക്കിയത്. യു.കെ വിദേശകാര്യ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസാണ് നേതൃത്വശേഷിക്ക് ചെവ്നിംഗ് സ്കോളർഷിപ്പ് നൽകുന്നത്.
നന്ദൻകോട് സ്വദേശി സുധീർകുമാറിന്റെയും സിന്ധു കുമാറിന്റെയും മകളാണ് ആത്മ. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂൾ മുൻ വിദ്യാർത്ഥിയാണ്. ഗുജറാത്ത് നാഷണൽ ലാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്‌സി എൽ.എൽ.ബിനേടിയ ശേഷമാണ് ഓക്സ്ഫോർഡിലെ ബ്ലാവാട്ട്നിക് സ്കൂൾ ഒഫ് ഗവൺമെന്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന് പ്രവേശനം നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |