അരിസോണ: പരസ്‌പരം ഏറ്റുമുട്ടി മാസങ്ങൾക്ക് ശേഷം വീണ്ടും പിണക്കം മറന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്‌കും. കൊല്ലപ്പെട്ട വലതുപക്ഷ രാഷ്ട്രീയ ആക്‌ടിവിസ്‌റ്റ് ചാർലി കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപെടുകയായിരുന്നു. മസ്കിന്റെ തൊട്ടടുത്ത് ട്രംപ് ഇരിക്കുന്നതിന്റെയും, ഇരുവരും സംസാരിക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നു. 'ചാർലിക്ക് വേണ്ടി..." എന്ന അടിക്കുറിപ്പോടെ ചിത്രം വൈറ്റ് ഹൗസും മസ്കും എക്സിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |