തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കാഡ് വർദ്ധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 83,840 രൂപയിലെത്തി. ഗ്രാമിന് 115 രൂപ ഉയർന്ന് 10,480 രൂപയായി. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രണ്ട് തവണയായി സ്വർണവില 680 രൂപ വർദ്ധിച്ചിരുന്നു.
രാജ്യാന്തര സ്വർണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കാഡ് വീഴ്ചയുമാണ് സ്വർണവില കുതിക്കാൻ വഴിവച്ചത്. സെപ്തംബർ ഒമ്പതിനാണ് ഒരു പവൻ സ്വർണത്തിന് 80,000 കടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്തംബർ ഒന്നിനായിരുന്നു. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10,480 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 8,520 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 6700 രൂപയാണ്. ഒരു ഗ്രാം ഒമ്പത് കാരറ്റ് സ്വർണത്തിന്റെ വില 4325 രൂപയാണ്. വെള്ളിവിലയിലും ഇന്ന് റെക്കാഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് നാല് രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഇന്നത്തെ വിപണിവില 144 രൂപയാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |