കൊച്ചി : ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശേഖരമൊരുക്കുന്ന ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ശ്രദ്ധേയമാകുന്നു. ഹീറോ, ടി.വി.എസ്, ബജാജ്, സുസുക്കി, ടി.വി.എസ് ഐക്യൂബ്, ചേതക്, ഏഥർ, വിഡ, ഒ.എൽ.എ, ആംപിയർ തുടങ്ങി നിരവധി ബ്രാൻഡുകളുടെ സ്‌കൂട്ടറുകൾ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ എന്നിവ ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ലഭ്യമാണ്. റോയൽ എൻഫീൽഡ്, ജാവ യെസ്ഡി, കെ.ടി.എം, ട്രയംഫ് എന്നീ പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിപണനോദ്‌ഘാടനവും ഇതിലുണ്ടാകും.
ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്‌ചേർസുമായി(ഒ.ഇ.എം) നേരിട്ട് സഹകരിക്കുന്നതിനാൽ അംഗീകൃത ഡീലർമാറിലൂടെ ഉത്‌പ്പന്ന വിതരണം, വില്പനാനന്തര സേവനം എന്നിവ ഫ്‌ളിപ്കാർട്ട് ഉറപ്പാക്കുന്നു.
വാഹനം തീരുമാനിക്കുന്നത് മുതൽ ബുക്കിംഗ്, വാഹന രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് എന്നിവ വരെയുള്ള മുഴുവൻ ഇടപാടുകളും പൂർണമായും ഡിജിറ്റലാണ്.
ആനുകൂല്യങ്ങൾ
സീറോ ഡിപ്രീസിയേഷൻ, പേഴ്‌സണൽ ആക്‌സിഡന്റ് കവർ തുടങ്ങിയ ഓപ്ഷനുകൾ ഉൾപ്പെടെ അക്കോ, ഐസിഐസിഐ ലോംബാർഡ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് തുടങ്ങിയ ഒന്നിലധികം മുൻനിര ദാതാക്കൾ വഴി ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ 48 മാസം വരെയുള്ള ഇഎംഐ സൗകര്യവും ലഭ്യമാണ്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. ഒരു വർഷത്തിനിടെ ഫ്‌ളിപ്കാർട്ടിൽ ഇരുചക്ര വാഹനങ്ങളുടെ ആവശ്യം മൂന്നിരട്ടി
ഉയർന്നു
സുജിത് അഗാഷെ
വൈസ് പ്രസിഡന്റ്
ഫ്‌ളിപ്കാർട്ട് ഇലക്ട്രോണിക്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |