കൊച്ചി: കേരളത്തിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ സ്‌കോഡ ഓട്ടോ കാസർകോട്, തിരുവല്ല, കായംകുളം, അടൂർ എന്നിവിടങ്ങളിൽ പുതിയ കസ്‌റ്റമർ ടച്ച് പോയിന്റുകൾ തുറന്നു. ഇ.വി.എം. മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിച്ചത്.
കൊച്ചി, തിരുവനന്തപുരം എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ കൂടുതൽ ഡീലർഷിപ്പുകൾ സ്ഥാപിക്കുമെന്ന് സ്‌കോഡ ഓട്ടോയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. സ്‌കോഡയ്‌ക്ക് കേരളത്തിൽ 23 കസ്റ്റമർ ടച്ച് പോയിന്റുകളുണ്ട്.
ഉപഭോക്താക്കൾക്ക് സ്‌കോഡയുടെ പൂർണമായ ശ്രേണിയും കണ്ടു മനസിലാക്കാൻ അവസരം നാല് പുതിയ ശാഖകൾ നൽകുമെന്ന് ഇ.വി.എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജോണി പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |