കൊട്ടാരക്കര: സദാനന്ദപുരം അവധൂതാശ്രമ കൃഷിയിടത്തിന് സമീപം നാല് ചാക്ക് നിറയെ ആഫ്രിക്കൻ ഒച്ചിനെ കൊണ്ടുവന്നുതള്ളി. കൃഷിയിടങ്ങളിലേക്ക് വ്യാപിച്ചു. എം.സി റോഡിന്റെ അരികിലായാണ് ആശ്രമ മതിലിനോട് ചേർന്ന് ആഫ്രിക്കൻ ഒച്ചുകളെ നിക്ഷേപിച്ചത്. കൃഷിയെ സാരമായി നശിപ്പിക്കുന്നതാണ് ഈ ഒച്ചുകൾ. രാവിലെയാണ് പ്രദേശത്തുകാർ കണ്ടത്. അപ്പോൾത്തന്നെ ഉപ്പും മറ്റുമിട്ട് ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ശ്രമം നടത്തി.
ആശ്രമ വളപ്പിൽ വാഴയും പച്ചക്കറിയുമടക്കം വിളകൾ മികച്ച രീതിയിൽ കൃഷി ചെയ്തുവരികയാണ്. ഏത്തവാഴകൾ കുലച്ചുതുടങ്ങി. ഈ സമയത്താണ് കൃഷിയെ നശിപ്പിക്കുന്നതിനായി കരുതിക്കൂട്ടി ആഫ്രിക്കൻ ഒച്ചുകളെ കൊണ്ടിട്ടത്. ഇത് ഇവിടെ നിന്നും പ്രദേശമാകെ പരന്നിട്ടുണ്ട്. വീടുകളിലും കിണറുകളിലുമൊക്കെ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |