SignIn
Kerala Kaumudi Online
Wednesday, 24 September 2025 12.59 PM IST

വിട,​ ഡിക്കി ബേർഡ്

Increase Font Size Decrease Font Size Print Page
d

ലണ്ടൻ: ഇതിഹാസ ക്രിക്കറ്റ് അമ്പയർ ഡിക്കി ബേർഡ് അന്തരിച്ചു. 92 വയസായിരുന്നു. ഇംഗ്ലണ്ടിലായിരുന്നു അന്ത്യം. യോർക്ക്‌ഷെയർ ക്രിക്കറ്റ് ക്ലബാണ് അദ്ദേഹത്തിന്റെ മരണ വാർത്ത പുറത്തുവിട്ടത്. 93 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങൾ കലിച്ചിട്ടുള്ള ഡിക്കി ബേർഡിന് പരിക്കിനെ തുടർന്ന് കളിക്കാരനായുള്ല കരിയർ നേരത്തേ അവസാനിപ്പിക്കേണ്ടി വന്നു, തുടർന്ന് അംപയറിംഗിലേക്ക് ചുവടുമാറ്റിയ അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അംപയറായി മാറുകയായിരുന്നു. 1973 മുതൽ 96 വരെ നീണ്ട് നിന്ന അമ്പയറിംഗ് കരിയറിൽ അദ്ദേഹം 66 ടെസ്‌റ്റുകളും 76 ഏകദിനങ്ങളും നിയന്ത്രിച്ചു. മൂന്ന് ഏകദിന ലോകകപ്പ് ഫൈനലുകളിലും അംപയറായി. 1996 ൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റായിരുന്നു വിടവാങ്ങൽ മത്സരം.താരമായും പ്രസിഡന്റയും യോർക്ക് ഷെയർ ക്ലബിന്റെ അവിഭാജ്യ ഘടകമായ ഡിക്കി ബേർഡിനെ രാഷ്‌ട്രത്തിന്റെ നിധിയെന്നാണ് ക്ലബ് അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചത്. അദ്ദേഹം പ്രസിഡന്റായിരുന്ന സമയത്ത് യോർക്ക് ഷെയർ രണ്ട് തവണ കൗണ്ടി ചാമ്പ്യ‍ൻമാരായി. പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. അദ്ദേഹം അവിവാഹിതനായിരുന്നു. കല്യാണവും കുടുംബവും തന്റെ ജീവിതത്തിലെ വലിയൊരു ശൂന്യതയാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. 1997ൽ പ്രസീദ്ധീകരിച്ച ഡിക്കി ബേർഡിന്രെ ആത്മകഥ ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റു.

കപിലിന്റെ ചെകുത്താൻമാർ ലോകചാമ്പ്യൻമാരായ ഫൈനലിലെ അമ്പയർ

സമയനിഷ്‌ഠ കൊണ്ടും എൽ.ബി.ഡബ്ല്യു ഉൾപ്പെടെയുള്ല തീരുമാനങ്ങൾ കൊണ്ടും ക്രിക്കറ്റ് ലോകം എന്നും ആദരവോടെ ഓർക്കുന്ന അമ്പയറാ‍ണ് ഡിക്കി ബേർഡ്. 1983ൽ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടുമ്പോൾ ഫൈനൽ മത്സരം നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. ഡിക്കി ബേർഡിന്റെ വിടവാങ്ങൽ മത്സരത്തിലാണ് ഇന്ത്യൻ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും ടെസ്റ്റിൽ അരങ്ങേറിയത്. വിടവാങ്ങൽ ടെസ്റ്റിൽ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങളൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. അദ്ദേഹത്തിന്റെ സമയനിഷ്ഠ ലോക പ്രശ‌സ്തമായിരുന്നു. 1970 മുതൽ കൗണ്ടി മത്സരങ്ങൾ നിയന്ത്രിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ അംപയറിംഗ് കരിയറിലെ രണ്ടാം മത്സരം ഓവലിൽ യോർക്ക്‌ഷെയറും സറെയും തമ്മിലുള്ളതായിരുന്നു. 11 മണിക്ക് തുടങ്ങേണ്ട കളിയ്ക്കായി രാവിലെ 6 മണിക്ക് തന്നെ ഓവലിൽ എത്തിയ അദ്ദേഹം സ്റ്റേഡിയം പൂട്ടിക്കിന്നതിനാൽ മതിൽ ചാടി അകത്തുകടക്കാൻ ശ്രമിക്കുകയും പൊലീസുകാരൻ തടയുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.

എൽബിഡബ്ല്യു അപ്പീലുകൾക്ക് ഔട്ട് അനുവദിക്കാൻ അദ്ദേഹം പലപ്പോഴും വിസമ്മതിച്ചിരുന്നു. എൽബിക്ക് ഔട്ടുകൾ അനുവദിക്കാനുള്ള പുത്തൻ സാങ്കേതിക വിദ്യകളുടെ വിമർശകനുമായിരുന്നു അദ്ദേഹം.എൽബി ഡബ്ല്യു അപ്പീലുകളിൽ തീരുമാനം എടുക്കാൻ ഏറ്റവും അനുയോജ്യൻ ഓൺഫീൽഡ് അമ്പയർ ആണെന്നായിരുന്നുഅദ്ദേഹത്തിന്റഎ പക്ഷം.കാരണം പിച്ചിന്റെ അവസ്ഥ,​ പന്ത് എത്രത്തോളം സ്വിംഗ് ചെയ്‌തു ബൗൺസ് ചെയ്തു എന്നെല്ലാം ഓൺഫീൽഡ് അമ്പയർക്കെ സാധിക്കൂവെന്നാണ ്അദ്ദേഹം പറഞ്ഞത്. എന്നാൽ തന്റഎ വിടവാങ്ങൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മൈക്ക് അതർട്ടണെതിരെ ആദ്യ ഓവറിൽ ഉയർന്ന എൽബി അപ്പീലിൽ അദ്ദേഹം ഔട്ട് അനുവദിക്കുകയും ചെയ്തു.

1980ൽ ഒരു മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അലൻ ലാമ്പ് കൈയിൽ കരുതിയ ഒരു വാക്കി ടോക്കി കളിനിയന്ത്രിച്ച ഡിക്കി ബേർഡിന് സൂക്ഷിക്കാൻ നൽകി. കുറച്ച് കഴിഞ്ഞ് ആ വാക്കി ടോക്കിയിൽ ബെൽ മുഴങ്ങി. ഡ്രസിംഗ് റൂമിൽ നിന്ന് ഇയാൻ ബോതം ടീമിനുള്ള നിർദ്ദേശം കൈമാറാൻ ആവശ്യപ്പെട്ട് വിളിച്ചതായിരുന്നു അത്. തന്റെ കരിയറിലെ ഏറ്റവും രസകരമായ സംഭവമായാണ് ഡിക്കി ബേർഡ് ഇതിനെ വിശേഷിപ്പിച്ചത്.

2021 ജൂൺ വരെ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നിയന്ത്രിച്ച അമ്പയർ എന്ന റെക്കാഡ് ഡിക്കി ബേർഡിന്റെ പേരിലായിരുന്നു (ഇംഗ്ലണ്ടിൽ 54 ടെസറ്റ്)​,. ലോർഡ്സിൽ ഏറ്രവും കൂടുതൽ ടെസ്റ്റുകൾ നിയന്ത്രിച്ച അമ്പയറും ഡിക്കി ബേർഡാണ് (15 ടെസ്റ്റ്)​.

1933 ഏപ്രിൽ 19ന് ഇംഗ്ലണ്ടിലെ യോർക്ക്‌ഷെയറിലെ ബാൺസ്ലിയിലായിരുന്നു ഡിക്കി ബേർഡിന്റെ ജനനം. കൽക്കരി തൊഴിലാളിയുടെ മകനായിരുന്ന ആദ്ദേഹം ഖനിയിലും ജോലി ചെയ്തിട്ടുണ്ട്. ഫുട്ബോളായിരുന്നു ഇഷ്‌ടമെങ്കിലും കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ക്രിക്കറ്റിലേക്ക് വഴിമാറി നടക്കുകയായിരുന്നു ഡിക്കി ബേർഡ്. തുടക്ക കാലത്ത് അദ്ദേഹം പത്രപ്രവർത്തകനായും ചാറ്റ് ഷോ അവതാരകനായും ജോലി ചെയ്‌തിട്ടുണ്ട്.

ഇതും കൂടി

സ​മ​യ​നി​ഷ്‌​ഠ​ ​കൊ​ണ്ടും​ ​എ​ൽ.​ബി.​ഡ​ബ്ല്യു​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ​തീ​രു​മാ​ന​ങ്ങ​ൾ​ ​കൊ​ണ്ടും​ ​ക്രി​ക്ക​റ്റ് ​ലോ​കം​ ​എ​ന്നും​ ​ആ​ദ​ര​വോ​ടെ​ ​ഓ​ർ​ക്കു​ന്ന​ ​അ​മ്പ​യ​റാ​‍​ണ് ​ഡി​ക്കി​ ​ബേ​ർ​ഡ്. അദ്ദേഹം ഔട്ട് വിളിക്കുന്ന രീതി വളരെ പ്രശസ്‌തമാണ്.

​ 1983​ൽ​ ​ഇ​ന്ത്യ​ ​ആ​ദ്യ​മാ​യി​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​കി​രീ​ടം​ ​നേ​ടു​മ്പോ​ൾ​ ​ഫൈ​ന​ൽ​ ​മ​ത്സ​രം​ ​നി​യ​ന്ത്രി​ച്ച​ത് ​അ​ദ്ദേ​ഹ​മാ​യി​രു​ന്നു.​ ​ഡി​ക്കി​ ​ബേ​ർ​ഡി​ന്റെ​ ​വി​ട​വാ​ങ്ങ​ൽ​ ​മ​ത്സ​ര​ത്തി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​തി​ഹാ​സ​ങ്ങ​ളാ​യ​ ​സൗ​ര​വ് ​ഗാം​ഗു​ലി​യും​ ​രാ​ഹു​ൽ​ ​ദ്രാ​വി​ഡും​ ​ടെ​സ്റ്റി​ൽ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​വി​ട​വാ​ങ്ങ​ൽ​ ​ടെ​സ്റ്റി​ൽ​ ​ഇ​ന്ത്യ​യു​ടേ​യും​ ​ഇം​ഗ്ല​ണ്ടി​ന്റേ​യും​ ​താ​ര​ങ്ങ​​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഗാ​ർ​ഡ് ​ഓ​ഫ് ​ഓ​ണ​ർ​ ​ന​ൽ​കി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​മ​യ​നി​ഷ്ഠ​ ​ലോ​ക​ ​പ്ര​ശ​‌​സ്ത​മാ​യി​രു​ന്നു.​ 1970​ ​മു​ത​ൽ​ ​കൗ​ണ്ടി​ ​മ​ത്സ​ര​ങ്ങ​ൾ​ ​നി​യ​ന്ത്രി​ച്ചു​ ​തു​ട​ങ്ങി.​ ഡിക്കി ബേർഡിന്റെ ​ ​അം​പ​യ​റിം​ഗ് ​ക​രി​യ​റി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​രം​ ​ഓ​വ​ലി​ൽ​ ​യോ​ർ​ക്ക്‌​ഷെ​യ​റും​ ​സ​റെ​യും​ ​ത​മ്മി​ലു​ള്ള​താ​യി​രു​ന്നു.​ 11​ ​മ​ണി​ക്ക് ​തു​ട​ങ്ങേ​ണ്ട​ ​ക​ളി​യ്ക്കാ​യി​ ​രാ​വി​ലെ​ 6​ ​മ​ണി​ക്ക് ​ത​ന്നെ​ ​ഓ​വ​ലി​ൽ​ ​എ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​സ്റ്റേ​ഡി​യം​ ​പൂ​ട്ടി​ക്കി​ടന്ന​തി​നാ​ൽ​ ​മ​തി​ൽ​ ​ചാ​ടി​ ​അ​ക​ത്തു​ക​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​പൊ​ലീ​സു​കാ​ര​ൻ​ ​ത​ട​യു​ക​യും​ ​ചെ​യ്ത​ ​സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്.

1973ൽ ലോഡ്‌സിൽ ഇംഗ്ലണ്ട് - വെസ്‌റ്റിൻഡീസ് ടെസ്റ്റിന്റെ മൂന്നാം ദിനം ബോംബ് ഭീഷണിയുണ്ടായി. എല്ലാവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അറിയിപ്പുണ്ടായെങ്കിലും ബേർഡ് പിച്ചിന്റെ നടുപ്പ് ഇരിപ്പുറപ്പിച്ചു. തുടർന്ന് കാണികളും അദ്ദേഹത്തിന്റെ ചുറ്റും കൂടുകയുണ്ടായി.
എ​ൽ​ബി​ഡ​ബ്ല്യു​ ​അ​പ്പീ​ലു​ക​ൾ​ക്ക് ​ഔ​ട്ട് ​അ​നു​വ​ദി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​പ​ല​പ്പോ​ഴും​ ​വി​സ​മ്മ​തി​ച്ചി​രു​ന്നു.​ ​എ​ൽ​ബി​ക്ക് ​ഔ​ട്ടു​ക​ൾ​ ​അ​നു​വ​ദി​ക്കാ​നു​ള്ള​ ​പു​ത്ത​ൻ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളു​ടെ​ ​വി​മ​ർ​ശ​ക​നു​മാ​യി​രു​ന്നു.​എ​ൽ​ബി​ ​ഡ​ബ്ല്യു​ ​അ​പ്പീ​ലു​ക​ളി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കാ​ൻ​ ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യ​ൻ​ ​ഓ​ൺ​ഫീ​ൽ​ഡ് ​അ​മ്പ​യ​ർ​ ​ആ​ണെ​ന്നാ​യി​രു​ന്നു​ അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ക്ഷം.​കാ​ര​ണം​ ​പി​ച്ചി​ന്റെ​ ​അ​വ​സ്ഥ,​​​ ​പ​ന്ത് ​എ​ത്ര​ത്തോ​ളം​ ​സ്വിം​ഗ് ​ചെ​യ്‌​തു,​ ​ബൗ​ൺ​സ് ​ചെ​യ്തു​ ​എ​ന്നെ​ല്ലാം​ ​ഓ​ൺ​ഫീ​ൽ​ഡ് ​അ​മ്പ​യ​ർ​ക്കെ മനസിലാക്കാൻ​ ​സാ​ധി​ക്കൂ​വെ​ന്നാ​ണ​ ്അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ത്.​ ​
1980​ൽ​ ​ഒ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​അ​ല​ൻ​ ​ലാ​മ്പ് ​കൈ​യി​ൽ​ ​ക​രു​തി​യ​ ​ഒ​രു​ ​വാ​ക്കി​ ​ടോ​ക്കി​ ​ക​ളി​നി​യ​ന്ത്രി​ച്ച​ ​ഡി​ക്കി​ ​ബേ​ർ​ഡി​ന് ​സൂ​ക്ഷി​ക്കാ​ൻ​ ​ന​ൽ​കി.​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞ് ​ആ​ ​വാ​ക്കി​ ​ടോ​ക്കി​യി​ൽ​ ​ബെ​ൽ​ ​മു​ഴ​ങ്ങി.​ ​ഡ്ര​സിം​ഗ് ​റൂ​മി​ൽ​ ​നി​ന്ന് ​ഇ​യാ​ൻ​ ​ബോ​തം​ ​ടീ​മി​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​കൈ​മാ​റാൻആ​വ​ശ്യ​പ്പെ​ട്ട് ​വി​ളി​ച്ച​താ​യി​രു​ന്നു​ ​അ​ത്.​ ​ത​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​ര​സ​ക​ര​മാ​യ​ ​സം​ഭ​വ​മാ​യാ​ണ് ​ഡി​ക്കി​ ​ബേ​ർ​ഡ് ​ഇ​തി​നെ​ ​വി​ശേ​ഷി​പ്പി​ച്ച​ത്.
2021​ ​ജൂ​ൺ​ ​വ​രെ​ ​ഒ​രു​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ടെ​സ്റ്റു​ക​ൾ​ ​നി​യ​ന്ത്രി​ച്ച​ ​അ​മ്പ​യ​ർ​ ​എ​ന്ന​ ​റെ​ക്കാ​ഡ് ​ഡി​ക്കി​ ​ബേ​ർ​ഡി​ന്റെ​ ​പേ​രി​ലാ​യി​രു​ന്നു​ ​(​ഇം​ഗ്ല​ണ്ടി​ൽ​ 54​ ​ടെ​സ​റ്റ്).​ ​ലോ​ർ​ഡ്സി​ൽ​ ​ഏ​റ്ര​വും​ ​കൂ​ടു​ത​ൽ​ ​ടെ​സ്റ്റു​ക​ൾ​ ​നി​യ​ന്ത്രി​ച്ച​ ​അ​മ്പ​യ​റും​ ​ഡി​ക്കി​ ​ബേ​ർ​ഡാ​ണ് ​(15​ ​ടെ​സ്റ്റ്)​.
1933​ ​ഏ​പ്രി​ൽ​ 19​ന് ​ഇം​ഗ്ല​ണ്ടി​ലെ​ ​യോ​ർ​ക്ക്‌​ഷെ​യ​റി​ലെ​ ​ബാ​ൺ​സ്ലി​യി​ലാ​യി​രു​ന്നു​ ​ഡി​ക്കി​ ​ബേ​ർ​ഡി​ന്റെ​ ​ജ​ന​നം.​ ​ക​ൽ​ക്ക​രി​ ​തൊ​ഴി​ലാ​ളി​യു​ടെ​ ​മ​ക​നാ​യി​രു​ന്ന​ ​ആ​ദ്ദേ​ഹം​ ​ഖ​നി​യി​ലും​ ​ജോ​ലി​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഫു​ട്ബോ​ളാ​യി​രു​ന്നു​ ​ഇ​ഷ്‌​ട​മെ​ങ്കി​ലും​ ​കാ​ൽ​മു​ട്ടി​ലെ​ ​പ​രി​ക്കി​നെ​ ​തു​ട​ർ​ന്ന് ​ക്രി​ക്ക​റ്റി​ലേ​ക്ക് ​വ​ഴി​മാ​റി​ ​.​ ​
പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യും​ ​ചാ​റ്റ് ​ഷോ​ ​അ​വ​താ​ര​ക​നാ​യും​ ​ജോ​ലി​ ​ചെ​യ്‌​തി​ട്ടു​ണ്ട്.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.