ലണ്ടൻ: ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ മത്സരം അവസാനിക്കാറാകവെ പത്ത് പേരായി ചുരുങ്ങിയെങ്കിലും പതറാതെ സതാംപ്ടണെ കീഴടക്കി ലിവർപൂൾ. അലക്സാണ്ടർ ഇസാക്ക് ലിവർപൂളിനായി ആദ്യഗോൾ കണ്ടെത്തിയ മത്സരത്തിൽ 2 - 1 നാണ് ആർഫീൽഡിൽ അതിഥേയർ വിജയം നേടിയത്. 43 -ാം മിനിട്ടിലാണ് കിയേസയുടെ പാസിൽ നിന്ന് ഇസാക്ക് സതാംപ്ടൺന്റെ വലകുലുക്കി ലിവറിന് ലീഡ് നേടികൊടുത്തത്.76-ാം മിനിട്ടിൽ ചാൾസിലൂടെ സതാംപ്ടൺ സമനില പിടിച്ചു. എന്നാൽ 85-ാം മിനിട്ടിൽ വീണ്ടും കിയേസയുടെ അതിഗംഭീര അസിസ്റ്റിൽ നിന്ന് എക്കിറ്റിക്കെ ലിവറിന്റെ ജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. ഗോൾ നേട്ടം ജേഴ്സി ഊരി ആഘോഷിച്ച എക്കിറ്റിക്കെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും കണ്ട് പുറത്തായതോടെ ലിവർ പത്തു പേരായി ചുരുങ്ങിയെങ്കിലും സതാംപ്ടണ് മുതലാക്കാനായില്ല.
മറ്റൊരു മത്സരത്തിൽ ചെൽസി മൂന്നാം ടയർ ക്ലബ് ലിങ്കൺ സിറ്റിക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |