ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ച് (ICAR) അഖിലേന്ത്യ ക്വാട്ട കാർഷിക അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ കൗൺസിലിംഗ് ഒക്ടോബർ ആദ്യ ആഴ്ച ആരംഭിക്കും. കേന്ദ്ര സർവകലാശാല കോഴ്സ് പ്രവേശനത്തിനായി നടന്ന സി.യു.ഇ.ടി പരീക്ഷ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 20ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം. കേരളത്തിൽ കാർഷിക,വെറ്ററിനറി, ഫിഷറീസ് സർവകലാശാലകൾ ഇതിലുൾപ്പെടുന്നു.
നാലു റൗണ്ട് കൗൺസിലിംഗുണ്ട്. ബി.ടെക് അഗ്രികൾച്ചർ എൻജിനിയറിംഗ്/ഡയറി ടെക്‌നോളജി, ബി.എസ്‌സി ഓണേഴ്‌സ് അഗ്രികൾച്ചർ, ഫോറസ്ട്രി എന്നിവ ഇതിലുൾപ്പെടുന്ന പ്രധാനപ്പെട്ട കോഴ്‌സുകളാണ്. www.icarcounseling.com
ബിറ്റ്‌സ് പിലാനി ഓൺലൈൻ എം.ടെക് പ്രോഗ്രാം
ബിറ്റ്‌സ് പിലാനി വർക്ക് ഇന്റഗ്രേറ്റഡ് ലേർണിംഗ് പ്രോഗ്രാമിലുൾപ്പെടുത്തി തൊഴിൽ ചെയ്യുന്ന ബി.ടെക് ബിരുദധാരികൾക്കായി രണ്ടു വർഷത്തെ ഓൺലൈൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേർണിംഗിലുമുള്ള എം.ടെക് പ്രോഗ്രാമിന് അപേക്ഷിക്കാം.ഐ.ടി, കമ്പ്യൂട്ടർ എൻജിനിയറിംഗ്,സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. യു.ജി.സി അംഗീകൃത പ്രോഗ്രാമാണിത്. നാലു സെമെസ്റ്ററാണ് കോഴ്‌സ് കാലയളവ്. ഫൈനൽ സെമെസ്റ്ററിൽ പ്രൊജക്ട് വർക്കുണ്ടാകും. വെബ്സൈറ്ര് www.bits.pilani.wilp.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |