തിരുവനന്തപുരം: വനംവകുപ്പിലെ റിസർവ് വാച്ചർ/ ഫോറസ്റ്റ് വാച്ചർ/ഡിപ്പോ വാച്ചർ തസ്തികയുടെ പേര് 'ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്' എന്ന് പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിട്ടു. നിലവിലെ ഫോറസ്റ്റ് വാച്ചറുടെ ജോലി സ്വഭാവം, ഉത്തരവാദിത്വം എന്നിവയിൽ ഇളവ് വരുത്താൻ പാടില്ലെന്നും, പേരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഡിപ്പോ സൂക്ഷിപ്പ്, തൊണ്ടിമുതൽ സൂക്ഷിപ്പ് തുടങ്ങിയവയ്ക്ക് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ പാടില്ലെന്നും, പുതിയ വേതനഘടനയ്ക്ക് ആവശ്യം ഉന്നയിക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയിലാണ് പേരുമാറ്റം. സർക്കാർ നടപടി സ്വാഗതം ചെയ്തതായി കേരള ഫോറസ്റ്റ് പൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എ.സേതുമാധവൻ, ജനറൽ സെക്രട്ടറി ആർ.ദിൻഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |