
1. പി.ജി മെഡിക്കൽ സീറ്റ് മെട്രിക്സ് പുതുക്കി:- നീറ്റ് പി.ജി 2025 മെഡിക്കൽ പ്രവേശനം ഒന്നാം റൗണ്ട് അലോട്ട്മെന്റുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജുകളിലെ സീറ്റ് (പുതുതായി കൂട്ടിച്ചേർത്തും/ഒഴിവാക്കിയതും) പുതുക്കിയ പട്ടിക മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://mcc.nic.in/pg-medical-counselling/
2. CAT അഡ്മിറ്റ് കാർഡ്:- നവംബർ 30ന് നടക്കുന്ന CAT 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് 12ന് പ്രസിദ്ധീകരിക്കും. നേരത്തെ നവംബർ 5ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു പരീക്ഷാ ചുമതലയുള്ള ഐ.ഐ.എം കോഴിക്കോട് അറിയിച്ചിരുന്നത്. വെബ്സൈറ്റ്: iimcat.ac.in
3. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം:- എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർ 8ന് വൈകിട്ട് 4നകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ www.cee.kerala.gov.in. ഹെൽപ്പ്ലൈൻ : 0471 – 2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |