ന്യൂഡൽഹി: ഇന്ത്യയുടെ ഭക്ഷണ വൈവിദ്ധ്യം ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 4 ദിവസം നീണ്ടുനിൽക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പാചക ആഘോഷമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭക്ഷണവും രുചികളും ഓരോ 100 കിലോമീറ്ററിലും വ്യത്യസ്‌തമാണ്. ഈ വൈവിദ്ധ്യമാണ് നമ്മളെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
പുതിയ ബന്ധങ്ങളും പുതിയ സംരംഭങ്ങളും വേൾഡ് ഫുഡ് ഇന്ത്യ മേളയിലൂടെ രൂപപ്പെടുമെന്നും മോദി പറഞ്ഞു. സ്റ്റാളുകൾ നടന്നുകണ്ട പ്രധാനമന്ത്രി, മേളയിൽ പങ്കെടുക്കുന്നവരുമായി സംസാരിച്ചു. 90ലേറെ രാജ്യങ്ങളിൽ നിന്നുള്ള 2000ലേറെ പ്രതിനിധികളാണ് മേളയിൽ പങ്കെടുക്കുന്നത്.
'മെയ്‌ക് ഇൻ ഇന്ത്യ
മുന്നേറുന്നു'
'മെയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ' എന്നീ ആശയങ്ങളിൽ ഇന്ത്യ മുന്നേറുകയാണെന്നും എല്ലാ മേഖലയിലും രാജ്യം സ്വാശ്രയത്വം കൈവരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റർ നോയിഡയിൽ ഉത്തർപ്രദേശ് അന്താരാഷ്ട്ര ട്രേഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പരിഷ്‌കരണം ശക്തവും ജനാധിപത്യപരവുമായ നടപടിയാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |