കൊച്ചി: അപകടങ്ങൾ ഉണ്ടാകുന്നില്ലെന്നുറപ്പാക്കാൻ സീബ്രാ ക്രോസിംഗുകൾ ശാസ്ത്രീയമായി നിർണയിച്ച സ്ഥലത്താണ് വരച്ചിരിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ആദ്യഘട്ടമെന്ന നിലയിൽ പ്രധാന നഗരങ്ങളിലെ സീബ്രാ ലൈനുകൾ ശരിയായ വിധമാണെന്ന് ഉറപ്പാക്കണം. ട്രാഫിക് ലൈറ്റുകൾ കാൽനടയാത്രക്കാർക്കും ബാധകമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
ട്രാഫിക് പൊലീസ് ഐ.ജി, ട്രാൻസ്‌പോർട്ട് കമ്മിഷണർ, പൊതുമരാമത്ത് സെക്രട്ടറി എന്നിവർക്കാണ് നിർദ്ദേശം നൽകിരിക്കുന്നത്. സ്വീകരിച്ച നടപടി വിശദീകരിക്കാനായി ഹർജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 23ന് മൂന്ന് ഉദ്യോഗസ്ഥരും ഓൺലൈനായി കോടതിയിൽ ഹാജരാകണം. വാഹനാപകടം ഒഴിവാക്കാൻ വീൺവാക്കുകളല്ല കൃത്യമായ നടപടിയാണ് വേണ്ടതെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ കോടതി പറഞ്ഞു.
കോഴിക്കോട് സീബ്രാലൈനിൽവച്ച് കാൽനട യാത്രക്കാരന് വാഹനമിടിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. റോഡുകളിൽ വാഹനങ്ങൾ തിങ്ങിനിറയുന്നതാണ് പ്രശ്‌നത്തിന് കാരണം. ഇത് പരിഹരിക്കാൻ നടപടി ഉണ്ടാകാത്തത് നാണക്കേടാണ്. സീബ്രാലൈനുകളിൽ വാഹനങ്ങൾ നിറുത്തിയിടുന്ന അവസ്ഥ പോലുമുണ്ടെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |