കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെയടക്കം വെറുതേ വിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് അപരനായി ബി.എസ്.പിയിലെ കെ. സുന്ദര പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടര ലക്ഷം രൂപയും 8,300 രൂപയുടെ
മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പിൻവലിപ്പിച്ചെന്നുമാണ് ആരോപണം.
കേസിൽ സുരേന്ദ്രനടക്കം ആറു പേരെ വെറുതെ വിട്ട് കാസർകോട് സെഷൻസ് കോടതി 2024 ഒക്ടോബർ 5ന് ഉത്തരവിട്ടു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാരിന്റെ അപ്പീൽ. അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ നേരത്തെ പുന:പരിശോധന ഹർജി നൽകിയിരുന്നു. ഇത് പിൻവലിച്ചാണ് അപ്പീൽ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |