തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിലെ ഇരട്ടചക്രവാതച്ചുഴിയെ തുടർന്ന് പെയ്ത മഴയ്ക്ക് ശമനം.രണ്ട് ദിവസം സംസ്ഥാനത്ത് നേരിയ മഴ ലഭിക്കും.എന്നാൽ 30ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതച്ചുഴി രൂപപ്പെട്ട് ന്യൂനമർദ്ദമാകുന്നതോടെ മൂന്ന് ദിവസം വ്യാപക മഴയായിരിക്കും.മലയോര മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കുക.ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതിയിൽ വീശിയടിക്കുന്ന കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.ഉയർന്ന തിരമലാകൾ മൂലം കേരള തീരത്ത് കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |