
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ളാസ്റ്റിക്കിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തി. പി.വി.സി,ഫ്ളക്സ് തുടങ്ങിയവയും നിരോധിച്ചു. ബോർഡുകൾ,ബാനറുകൾ,ഹോർഡിംഗുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് പേപ്പർ,പി.സി.ബി സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ,പുനഃചംക്രമണം ചെയ്യാവുന്ന പോളിയെത്തിലീൻ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും കമ്മിഷൻ പുറത്തിറക്കിയ ഹരിതചട്ടത്തിൽ നിർദ്ദേശിച്ചു. ഇതിൽ ലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടത് സംസ്ഥാന ശുചിത്വമിഷനാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും. പൊതു പരിപാടികളിൽ ശബ്ദ മലിനീകരണം ഒഴിവാക്കുകയും പടക്കം തുടങ്ങിയവ നിയമാനുസൃതമായി ഉപയോഗിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |