തിരുവനന്തപുരം: ദാദാ സാഹിബ് പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു, ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മോഹൻലാലിന് സർക്കാരിന്റെ ആദരവും അഭിനന്ദനവും ഒരുക്കുക. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കും.
മോഹൻലാലിന് കേരളത്തിന്റെ അഭിനന്ദനവും ആദരവും നൽകാൻ തലസ്ഥാനത്ത് വൻസ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിൽ വ്യക്തമാക്കിയിരുന്നു, മോഹൻലാലിന് ലഭിച്ച പുരസ്കാരം കേരളത്തിനു ലഭിച്ച ബഹുമതിയാണ്. സ്വീകരണ തീയതി മോഹൻലാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സൗകര്യം കൂടി നോക്കിയാകും നിശ്ചയിക്കുകയെന്നും സജി ചെറിയാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മുൻനിറുത്തിയാണ് മോഹൻലാലിന് പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദ സാഹിബ് ഫാൽക്കെ അവാർഡ് നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. അടൂരിന് ശേഷം ഫാൽക്കെ പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. അംഗീകാരത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ പ്രതികരിച്ചിരുന്നു. പുരസ്കാരം സിനിമാ മേഖലയ്ക്ക് ആകെയുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു . പുരസ്കാരം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്നും തന്റെ ഹൃദയ സ്പന്ദനമാണ് സിനിമയെന്നും മോഹൻലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |