ആലപ്പുഴ:സമുദായ സംഘടനകൾക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എൻ.എസ്.എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളിയല്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമുദായ സംഘടനകളോട് കോൺഗ്രസിന് ബഹുമാനവും എന്നാൽ അവരെ ചേർത്തുപിടിക്കാനുള്ള ബി.ജെ.പി ശ്രമം പി.ആർ വർക്കുമാണ്.സമുദായ സംഘടനകളെ പ്രീണിപ്പിക്കുകയും മറുവശത്ത് ആക്രമിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പി നയം.മതനിരപേക്ഷതയെ ഇല്ലാതാക്കുന്നതാണ് ആർ.എസ്.എസ് അജണ്ട.വോട്ടുചോരി വിഷയത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായ പ്രക്ഷോഭത്തിലാണ്.തിരഞ്ഞെടുപ്പ് കമ്മിഷനോട് അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം ആവശ്യപ്പെട്ട് അഞ്ച് കോടി ഒപ്പുശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ കുറ്റപത്രം:
മഹിളാ കോൺഗ്രസ് പുറത്തുവിടും
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള അമ്മമാരുടെ കുറ്റപത്രം ഇന്ന് പുറത്തുവിടും. ജനുവരി 4ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ ആരംഭിച്ച മഹിള സാഹസ് കേരളയാത്ര തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ പര്യടനം നടത്തിയാണ് വീട്ടമ്മമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന അമ്മമാരുടെ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും.ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് ജെബി മേത്തർ അറിയിച്ചു. സ്ത്രീവിരുദ്ധനായ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്നും നീക്കണമെന്ന വികാരമാണ് സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾ രാഷ്ട്രീയ ഭേദമന്യേ പ്രകടിപ്പിച്ചതെന്നും ജെബി മേത്തർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |