SignIn
Kerala Kaumudi Online
Wednesday, 01 October 2025 4.47 AM IST

സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡ് രേഖകൾ ഡിജിറ്റലാക്കും

Increase Font Size Decrease Font Size Print Page

p
p

പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തെ തുടർന്ന് ക്ഷേത്രങ്ങളിൽ ലഭിക്കുന്ന വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ശബരിമലയിൽ കാണിക്കയായും അല്ലാതെയും ലഭിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളും പൂജാപാത്രങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ എന്നിവയുടെ മാറ്റും മൂല്യവും നിർണയിച്ച് അളന്നുതിട്ടപ്പെടുത്തി രജിസ്റ്ററിൽ ഉൾക്കൊള്ളിച്ച ശേഷം ഇവ ദേവസ്വം സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് നിർദ്ദേശ മുണ്ടെങ്കിലും കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ദേവസ്വം ബോർഡ് കണക്കെടുപ്പ് നടത്തിയിട്ടില്ല. ഇക്കാര്യം കൊണ്ടുതന്നെ കാണിക്കയായും അല്ലാതെയും ലഭിച്ച സാധനങ്ങൾ എന്തെല്ലാമെന്നത് സംബന്ധിച്ച് ദേവസ്വം ബോർഡിന് യാതൊരു ധാരണയുമില്ല. ദാരുശില്പ പീഠങ്ങൾ നഷ്ടപ്പെട്ട കാര്യം അറ് വർഷം അറിയാതിരുന്നതും ദേവസ്വം ബോർഡിന്റെ ഈ ഉദാസീനത മൂലമാണ്. കോടതിയുടെ ഇടപെടലോടെ നിലവിലുള്ള സാധനങ്ങളുടെ ഓഡിറ്റിംഗ് നടത്താനും ഇനിലഭിക്കുന്നവ ഫോട്ടോഗ്രാഫ് ഉൾപ്പടെയെടുത്ത് ഡിജിറ്റൽ രേഖകളായി സൂക്ഷിക്കാനുമാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത ബോർഡ് യോഗത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന.

ശബരിലയിൽ നടവരവായി ലഭിക്കുന്ന സ്വർണം ഉൾപ്പെടെ മൂല്യമുള്ള സാധന സാമഗ്രികൾ ഓഡിറ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലവിലുണ്ട്. കഴിഞ്ഞ തീർത്ഥാടന കാലത്തിന് മുമ്പ് നൽകിയ ഹർജിയിൽ കോടതി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ഹർജിയിൽ കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായേക്കും. ദേവസ്വം സ്ട്രോംഗ് റൂമിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ലഭിച്ച ടൺകണക്കിന് സർണമാണ് ഉള്ളത്. ഇവ ഓഡിറ്റു ചെയ്യാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന.

ഏ​ൽ​പ്പി​ച്ച​ത് ​ഷീ​ൽ​ഡ്
എ​ന്നു​ ​പ​റ​ഞ്ഞ്:​ ​മി​നി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഹോ​ദ​ര​ൻ​ ​ത​ന്നെ​ ​ഏ​ൽ​പ്പി​ച്ച​ത് ​ശ​ബ​രി​മ​ല​യി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​പീ​ഠ​മാ​ണെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ​ ​പോ​റ്റി​യു​ടെ​ ​സ​ഹോ​ദ​രി​ ​മി​നി​ ​അ​ന്ത​ർ​ജ​നം​ ​പ​റ​ഞ്ഞു.
25​ന് ​പു​ല​ർ​ച്ചെ​ ​സ​ഹോ​ദ​ര​നും​ ​മ​റ്രൊ​രാ​ളും​ ​കൂ​ടി​ ​വ​ന്നി​രു​ന്നു.​ ​ഷീ​ൽ​ഡ് ​എ​ന്ന് ​പ​റ​ഞ്ഞാ​ണ് ​സീ​ൽ​ ​ചെ​യ്ത​ ​സാ​ധ​നം​ ​എ​ന്നെ​ ​ഏ​ൽ​പ്പി​ച്ച​ത്.​ ​പാ​യ്ക്ക​റ്റ് ​പൊ​ട്ടി​ക്കാ​തെ​ ​അ​തു​പോ​ലെ​ ​ത​ന്നെ​യാ​ണ് ​വി​ജി​ല​ൻ​സി​നെ​ ​ഏ​ൽ​പ്പി​ച്ച​ത്.​ 2021​ ​കൊ​വി​ഡ് ​കാ​ല​മാ​യി​രു​ന്നു.​ ​ഒ​രു​ ​സാ​ധ​നം​ ​കൊ​ണ്ടു​വ​രു​മ്പോ​ൾ​ ​അ​തു​പോ​ലെ​ ​എ​ടു​ത്ത് ​ക്ഷേ​ത്ര​ത്തി​ൽ​ ​വ​യ്ക്കി​ല്ല​ല്ലോ.​ ​ആ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​വാം​ ​സ​ഹോ​ദ​ര​ൻ​ ​സൂ​ക്ഷി​ച്ച​ത്.​ ​മ​റ്റ് ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​മ​റി​ച്ച് ​വി​ൽ​ക്കാ​മാ​യി​രു​ന്ന​ല്ലോ.
വ​ള​രെ​ ​ക​ഷ്ട​പ്പെ​ട്ട് ​ജീ​വി​ക്കു​ന്ന​യാ​ളാ​ണ് ​എ​ന്റെ​ ​സ​ഹോ​ദ​ര​നെ​ന്നും​ ​മി​നി​ ​പ​റ​‌​ഞ്ഞു.

പ്ര​തി​ക​രി​ക്കു​ന്നി​ല്ല​:​ ​മ​ന്ത്രി
ശ​ബ​രി​മ​ല​ ​പീ​ഠ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യം​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തി​നാ​ൽ​ ​ത​ത്കാ​ലം​ ​പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ.​ ​റി​പ്പോ​ർ​ട്ട് ​കോ​ട​തി​യി​ൽ​ ​എ​ത്തി​യ​ശേ​ഷം​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കാം.

ആ​സൂ​ത്രി​ത​ ​നീ​ക്കം:
പി.​എ​സ്.​പ്ര​ശാ​ന്ത്
കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​വി​ഷ​യ​മാ​യ​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​പ്ര​ശാ​ന്ത്.​ ​​​ ​എ​ന്നാ​ൽ​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​സം​ഗ​മ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളെ​ ​കൂ​ട്ടി​യി​ണ​ക്കി​ ​ബോ​ർ​ഡി​നെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള​ ​ആ​സൂ​ത്രി​ത​നീ​ക്കം​ ​ചി​ല​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നു​ണ്ടാ​യ​ത് ​ഖേ​ദ​ക​ര​മാ​ണ്.​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​എ​ല്ലാ​ ​ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും​ ​നി​ജ​സ്ഥി​തി​ ​പു​റ​ത്തു​വ​രും.

സ്വ​ർ​ണ​പ്പാ​ളി​യിൽ
നി​ന്ന് ​പീ​ഠ​ത്തി​ലേ​ക്ക്

ടി.​എ​സ് ​സ​ന​ൽ​കു​മാർ

പ​ത്ത​നം​തി​ട്ട​:​ ​സ്‌​പോ​ൺ​സ​ർ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന് ​ന​ൽ​കി​യ​ ​ഇ​-​മെ​യി​ൽ​ ​സ​ന്ദേ​ശം​ ​കോ​ട​തി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ​ശ​ബ​രി​മ​ല​യി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ത്തി​ലെ​ ​സ്വ​ർ​ണ​പ്പാ​ളി​ ​വി​വാ​ദ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ഏ​ഴി​നാ​ണ് ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി​ ​ഇ​ള​ക്കി​യെ​ടു​ത്ത​ത്.​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ച്ചി​ല്ലെ​ന്ന് ​ആ​രോ​പി​ച്ച് ​ശ​ബ​രി​മ​ല​ ​സ്‌​പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ​ ​കോ​ട​തി​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ ​ചെ​ന്നൈ​യി​ലെ​ ​ഫാ​ക്ട​റി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​തി​രി​കെ​ ​എ​ത്തി​ക്കാ​നും​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.

അ​പ്പോ​ഴേ​ക്കും​ 12​ ​സ്വ​ർ​ണ​പ്പാ​ളി​ക​ളി​ൽ​ ​ര​ണ്ടെ​ണ്ണം​ ​ഉ​രു​ക്കി​ ​സ്വ​ർ​ണം​ ​വേ​ർ​തി​രി​ച്ചി​രു​ന്നു.​ ​കോ​ട​തി​യി​ൽ​ ​ബോ​ർ​ഡ് ​ഹാ​ജ​രാ​ക്കി​യ​ ​രേ​ഖ​ക​ളി​ൽ​ ​സ്ട്രോം​ഗ് ​റൂ​മി​ൽ​ ​ര​ണ്ടു​ ​പീ​ഠ​ങ്ങ​ൾ​ ​ഉ​ള്ള​തി​നെ​പ്പ​റ്റി​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​ടെ​ ​മെ​യി​ൽ​ ​സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​ ​ഇ​തി​ൽ​ ​സം​ശ​യം​ ​തോ​ന്നി​യ​ ​കോ​ട​തി​ ​മു​ഴു​വ​ൻ​ ​രേ​ഖ​ക​ളും​ ​പി​ടി​ച്ചെ​ടു​ത്ത് ​സ​മ​ർ​പ്പി​ക്കാ​നും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​സ്‌​ട്രോം​ഗ് ​റൂം​ ​പ​രി​ശോ​ധി​ക്കാ​നും​ ​ഉ​ത്ത​ര​വി​ട്ടു.

തു​ട​ർ​ന്നാ​ണ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​ടെ​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​നി​ന്നു​ത​ന്നെ​ ​പീ​ഠം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ബം​ഗ​ളൂ​രു​വി​ലു​ള്ള​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്ത​ശേ​ഷം​ ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​തു​ട​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.

സ​ഹാ​യി​യു​ടെ​ ​കൈ​വ​ശ​മു​ള്ള​ത്
അ​റി​യി​ല്ലാ​യി​രു​ന്നു​:​ ​ഉ​ണ്ണി​കൃ​ഷ്ണൻ

പ​ത്ത​നം​തി​ട്ട​:​ ​ശ​ബ​രി​മ​ല​യി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ ​പീ​ഠ​ങ്ങ​ൾ​ ​ത​ന്റെ​ ​സ​ഹാ​യി​ ​വാ​സു​ദേ​വ​ന്റെ​ ​കൈ​വ​ശ​മു​ള്ള​ ​കാ​ര്യം​ ​അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് ​സ്‌​പോ​ൺ​സ​ർ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി.​ ​വി​ഷ​യം​ ​വി​വാ​ദ​മാ​യ​തി​ന് ​ശേ​ഷ​മാ​ണ് ​ഇ​യാ​ൾ​ ​പീ​ഠ​ങ്ങ​ൾ​ ​കൈ​വ​ശ​മു​ള്ള​ ​കാ​ര്യം​ ​ത​ന്നെ​ ​അ​റി​യി​ച്ച​ത്.​ ​പൊ​ലീ​സി​ൽ​ ​ഏ​ല്പി​ക്കാ​ൻ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​പേ​ടി​മൂ​ലം​ ​ത​ന്റെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ട​തി​യി​ൽ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ക്കാ​നി​രി​ക്കെ​യാ​ണ് ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​കോ​ട​തി​യെ​ ​അ​റി​യി​ക്കു​മെ​ന്ന് ​ബം​ഗ​ളൂ​രു​വി​ലു​ള്ള​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ ​പ​റ​ഞ്ഞു.

സ്പോ​ൺ​സ​ർ​മാ​രെ
ക​ണ്ടെ​ത്തി​ ​ഇ​ഷ്ട​ക്കാ​ര​നാ​യി
കീ​ഴ്ശാ​ന്തി​യു​ടെ​ ​സ​ഹാ​യി​യാ​യാ​ണ് ​പ​ത്തു​ ​വ​ർ​ഷം​ ​മു​മ്പ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​പോ​റ്റി​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തി​യ​ത്.​ ​ഇ​യാ​ളു​ടെ​ ​ചി​ല​ ​പ്ര​വൃ​ത്തി​ക​ളി​ൽ​ ​അ​നി​ഷ്ടം​ ​തോ​ന്നി​യ​ ​ത​ന്ത്രി​ ​പു​റ​ത്താ​ക്കി.​ ​തു​ട​ർ​ന്ന് ​ഏ​റെ​ക്കാ​ലം​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്താ​തി​രു​ന്ന​ ​ഇ​യാ​ൾ​ ​പി​ന്നീ​ട് ​ഉ​ന്ന​ത​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ൾ​ക്കും​ ​വ​ൻ​ ​വ്യ​വ​സാ​യി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ​തി​രി​ച്ചെ​ത്തി​യ​ത്.​ ​ത​ന്റെ​ ​ബ​ന്ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​പ​ല​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​സ്പോ​ൺ​സ​ർ​മാ​രെ​ ​ക​ണ്ടെ​ത്തി​ ​ന​ൽ​കി.​ ​ബോ​ർ​ഡി​ലെ​ ​ഉ​ന്ന​ത​രു​മാ​യി​ ​അ​ടു​പ്പം​ ​സ്ഥാ​പി​ച്ചു.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റും​ ​ചി​ല​ ​ഫു​ഡ് ​പ്രൊ​ഡ​ക്ടു​ക​ളു​ടെ​ ​വി​ത​ര​ണ​വും​ ​ന​ട​ത്തു​ക​യാ​ണ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി.

TAGS: DEVASWAM BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.