തിരുവനന്തപുരം:ഭിന്നശേഷിക്കാർക്ക് അടിയന്തിര ഘട്ടങ്ങളിൽ ചികിത്സ,ആംബുലൻസ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട അംഗപരിമിതരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കുക,ശസ്ത്രക്രിയ,മരുന്ന്,മെഡിക്കൽ ടെസ്റ്റ് എന്നിവയ്ക്ക് ചിലവാകുന്ന തുക മാറി നൽകുന്ന പരിരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ,ഡോകടറുടെ സാക്ഷ്യപത്രം,ഒറിജിനൽ മെഡിക്കൽ ബിൽ എന്നിവ സഹിതം പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം.വിവരങ്ങൾക്ക് 04712343241.
മാതൃജ്യോതി പദ്ധതി
60 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ടു വർഷത്തേക്ക് ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.സാമൂഹ്യനീതി വകുപ്പിന്റെ പോർട്ടൽ വഴി ( suneethi.sjd.kerala.gov.in ) സമർപ്പിക്കാം.വിവരങ്ങൾക്ക് -04712343241.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |