പാലക്കാട് : 43-ാമത് സംസ്ഥാന സീനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ എറണാകുളം ജില്ലയും വനിതാ വിഭാഗത്തിൽ തൃശൂരും ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലിൽ എറണാകുളം വയനാടിനെ 25- 23നാണ് തോൽപ്പിച്ചത്. മലപ്പുറത്തെ പരാജയപ്പെടുത്തിയ തൃശ്ശരിനാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ 25-19ന് എറണാകുളത്തെ പരാജയപ്പെടുത്തിയാണ് തൃശൂർ കിരീടം നേടിയത്. ആലപ്പുഴയെ തോൽപ്പിച്ച് കോഴിക്കോട് മൂന്നാം സ്ഥാനം നേടി.
സമാപന സമ്മേളനത്തിൽ സംസ്ഥാന നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് എസ്. നജുമുദീൻ അദ്ധ്യക്ഷത വഹിച്ചു. മേഴ്‌സി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ലൗലി ട്രോഫി കൾ സമ്മാനിച്ചു. നെറ്റ്ബാൾ അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ.മുത്തുകുമാർ, സെക്രട്ടറി സത്യൻ, ഓർഗാനൈസിംഗ് കമ്മിറ്റി ചെയർമാൻ നിഖിൽ കൊടിയത്തൂർ, സംസ്ഥാന സെക്രട്ടറി ശില്പ, ജോയിന്റ് സെക്രട്ടറി സാബിറ, ഉമേഷ് തുടങ്ങിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |