വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരം നാളെ, ഗോഹട്ടിയിൽ ഇന്ത്യ ശ്രീലങ്കയെ നേരിടുന്നു
ഗോഹട്ടി : ഇന്ത്യ മുഖ്യ ആതിഥേയരായ 13-ാമത് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ തിരിതെളിയുന്നു. ഗോഹട്ടിയിൽ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് നാളെ വൈകിട്ട് മൂന്നിന് ആദ്യ മത്സരം.
ഇന്ത്യ, ഇംഗ്ളണ്ട്, ഓസ്ട്രേലിയ,ബംഗ്ളാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക,ന്യൂസിലാൻഡ്, പാകിസ്ഥാൻ എന്നിങ്ങനെ എട്ടുരാജ്യങ്ങളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടി പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സെമിയിൽ പ്രവേശിക്കുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഫോർമാറ്റ്. ഒക്ടോബർ 29, 30 തീയതികളിലാണ് സെമിഫൈനലുകൾ. ഫൈനൽ നവംബർ രണ്ടിന്. നവി മുംബയ്, ഗോഹട്ടി,വിശാഖപട്ടണം,ഇൻഡോർ, കൊളംബോ എന്നിവയാണ് ഇന്ത്യയിലെ ലോകകപ്പ് വേദികൾ. പാകിസ്ഥാന്റെ എല്ലാമത്സരങ്ങളുടേയും ശ്രീലങ്കയുടേയും ചില മത്സരങ്ങളുടെയും വേദി ലങ്കയിലെ കൊളംബോയാണ്. ഒക്ടോബർ 5ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാൻ മത്സരം.
ഇന്ത്യയുടെ മത്സരങ്ങൾ
സെപ്തംബർ 30,ഗോഹട്ടി
Vs ശ്രീലങ്ക
ഒക്ടോബർ 5,കൊളംബോ
Vs പാകിസ്ഥാൻ
ഒക്ടോബർ 9, വിശാഖപട്ടണം
Vs ദക്ഷിണാഫ്രിക്ക
ഒക്ടോബർ 12, വിശാഖപട്ടണം
Vs ഓസ്ട്രേലിയ
ഒക്ടോബർ 19, ഇൻഡോർ
Vs ഇംഗ്ളണ്ട്
ഒക്ടോബർ 23, നവി മുംബയ്
Vs ന്യൂസിലാൻഡ്
ഒക്ടോബർ 26, നവി മുംബയ്
Vs ബംഗ്ളാദേശ്
ഓസ്ട്രേലിയയാണ് നിലവിലെ വനിതാ ലോകകപ്പ് ചാമ്പ്യന്മാർ.
7 തവണ ഓസ്ട്രേലിയ വനിതാ ലോകകപ്പ് ഉയർത്തിയിട്ടുണ്ട്.
ഇംഗ്ളണ്ട് നാലുതവണയും കിവീസ് ഒരു തവണയും ജേതാക്കളായി.
ഇന്ത്യയ്ക്ക് ഇതുവരെയും വനിതാ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല.
12 വർഷത്തിന് ശേഷമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് വേദിയാകുന്നത്.2005ലും 2017ലും റണ്ണേഴ്സ് അപ്പായതാണ് ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |