ന്യൂഡൽഹി: കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക പോർട്ടൽ തയ്യാറാക്കണമെന്ന് സുപ്രീംകോടതി. രാജ്യത്ത് കുട്ടിക്കടത്തും, തട്ടിക്കൊണ്ടുപോകലും വർദ്ധിക്കുന്നെന്ന പരാതിയിലാണിത്. സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങൾ തമ്മിൽ ഏകോപനത്തിന്റെ കുറവുണ്ട്. അതിനാൽ പല കേസുകളിലും കുട്ടികളെ കണ്ടെത്താൻ കഴിയുന്നില്ല. ഈ സാഹചര്യം മാറണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. അന്വേഷണത്തിനും ഏകോപനത്തിനും കേന്ദ്രത്തിന് കീഴിൽ പൊതു പോർട്ടൽ അഭികാമ്യമാകും. നിലപാട് അറിയിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. ഒക്ടോബർ 14ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |