തിരുവനന്തപുരം:പൂജ അവധി പ്രമാണിച്ച് ചെന്നൈയിൽ നിന്ന് ഇന്ന് രാത്രി 10.30 ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ(06075) സർവ്വീസ് നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് 2.05ന് കൊച്ചുവേളിയിലെത്തും.പോഡന്നൂർ,പാലക്കാട്,തൃശൂർ,ആലുവ,എറണാകുളം നോർത്ത്,കോട്ടയം,ചങ്ങനാശ്ശേരി,ചെങ്ങന്നൂർ,തിരുവല്ല,മാവേലിക്കര,കായംകുളം,കൊല്ലം വഴിയായിരിക്കും കൊച്ചുവേളിയിലേക്ക് സർവ്വീസ് നടത്തുക. കൊച്ചുവേളിയിൽ നിന്ന് ഒക്ടോബർ 5ന് വൈകിട്ട് 4.30നാണ് ചെന്നൈയിലേക്കുള്ള മടക്കസർവ്വീസ്.രണ്ട് സെക്കൻഡ് എ.സി,മൂന്ന് തേർഡ് എ.സി.എട്ട് സ്ളീപ്പർ,അഞ്ച് ജനറൽ കോച്ചുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |