തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തുടങ്ങി 23 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (തസ്തികമാറ്റം മുഖേന), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ)(കെ.എസ്.സി.എ.ആർ.ഡി ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും) തുടങ്ങിയവയിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
കെ.എസ്.എഫ്.ഇ ലിമിറ്റഡ്/കെ.എസ്.ഇ.ബി ലിമിറ്റഡ്/കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്/ കെൽട്രോൺ ലിമിറ്റഡ്/ കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോർപ്പറേഷൻ/ മലബാർ സിമന്റ്സ് ലിമിറ്റഡ്/ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്/ കേരള വാട്ടർ അതോറിട്ടി/ കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ്/കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്/കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ തുടങ്ങിയവയിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2/ക്ലർക്ക് ഗ്രേഡ് 1/ടൈംകീപ്പർ ഗ്രേഡ് 2/സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് തുടങ്ങിയവയിലും കെ.എസ്.ആർ.ടി.സി./കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ
ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഫോർ എസ്.സി./എസ്.ടി.
ലിമിറ്റഡ്/കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്/സിഡ്‌കോ/ഫാർമസ്യൂട്ടിക്കൽ
കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡ് (ഔഷധി)/ഹാൻഡിക്രാഫ്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ
ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്/യുണൈറ്റഡ്
ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്
ലിമിറ്റഡ് തുടങ്ങിയവയിൽ ജൂനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2/ എൽ.ഡി.ക്ലർക്ക്/ക്ലർക്ക്/ഫീൽഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയവയിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |