SignIn
Kerala Kaumudi Online
Saturday, 04 October 2025 4.41 PM IST

നിധിയോ ലോട്ടറിയോ അടക്കം ലഭിക്കാൻ മികച്ച അവസരം, കിട്ടില്ലെന്ന് കരുതിയ പണം വരെ ഇവർക്ക് കൈവരും

Increase Font Size Decrease Font Size Print Page
treasure

2025 ഒക്ടോബർ 1 കന്നി 15 ബുധനാഴ്ച .

(പുലർന്ന ശേഷം 8 മണി 5 മിനിറ്റ് 53 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം )


അശ്വതി: സ്വധീനശക്തി വർദ്ധിക്കും, ഭാവി കരുപ്പിടിപ്പിക്കും, രാജകീയ ബഹുമാനം ലഭിക്കും, പുരസ്‌കാര ലബ്ധി, നേതൃത്വ സ്ഥാനം അലങ്കരിക്കാൻ യോഗം, തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും.

ഭരണി: ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന നടത്തും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം, യാത്രകൾ ഗുണപ്രദമാകും, മാതാപിതാക്കൾ സഹായിക്കും.

കാർത്തിക: കലാസാംസ്‌കാരിക രംഗത്തുള്ളവർക്ക് പ്രശസ്തിയും അവസരങ്ങളും ലഭിക്കും, സഹോദരങ്ങൾ വഴി നേട്ടം, വിവാഹ ആലോചനകൾ വരും, ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും.

രോഹിണി: പുതിയ മന്ത്രോപാസന നടത്തും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം, ജീവിതാഭിലാഷങ്ങൾ യാഥാർത്ഥ്യം ആകും, പുനഃപരീക്ഷയിൽ വിജയിക്കും.

മകയിരം: സ്വാശ്രയശീലം ഉണ്ടാകും, അനുരഞ്ജനം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, വിദേശത്ത് ജോലി സാദ്ധ്യത, ബന്ധുജന സന്ദർശനം മനസുഖം നൽകും.

തിരുവാതിര: ചലച്ചിത്ര രംഗത്തുള്ളവർക്ക് കാലം അനുകൂലമാണ്, ബിസിനസ്സിൽ അഭിവൃദ്ധി ഉണ്ടാകും, പ്രണയം സഫലമാകും, ധനനേട്ടം, ഇടപാടുകളിൽ വിജയം, സ്‌നേഹിതർ സഹായിക്കും.

പുണർതം: ഇൻഷുറൻസ് മേഖലയിലുള്ളവർ കരുതലോടെ പ്രവർത്തിക്കുക, മറ്റുള്ളവരുടെ വാക്കിൽ വീഴരുത്, കൂർമ്മ ബുദ്ധി, മാന്യത, രാത്രിയിൽ ക്ഷമയില്ലായ്മ.

പൂയം: അന്യദേശ വാസം, ആരെയും വിശ്വസിക്കരുത്, മറ്റുള്ളവരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും, ആരോഗ്യപരമായി കരുതൽ വേണം.

ആയില്യം: ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, ആപത്‌സന്ധി, മുൻകോപം, ദുരാഗ്രഹം വളരും, ബന്ധുക്കളുമായി കലഹം.

മകം: അന്യരുടെ മധുരമേറിയ വാക്കുകേട്ട് ചതിയിൽപ്പെടരുത്, പല പദ്ധതികളും പരാജയപ്പെടും,യാത്രയിൽ ബുദ്ധിമുട്ടുകൾ, കഷ്ടപ്പാടും കലഹവും.

പൂരം: കൃത്യനിഷ്ഠ പാലിക്കാൻ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകൾ സൂക്ഷിക്കണം, രാത്രിയിൽ സുഹൃത്തുക്കളുമായി കലഹം, ആത്മവിശ്വാസം നഷ്ടപ്പെടും.

ഉത്രം: പ്രതികൂല കോടതി വിധി, അപഖ്യാതി കേൾക്കുന്ന പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണം, ദാമ്പത്യത്തിൽ സുഖക്കുറവ്, സ്ത്രീകൾ മുഖേന ധനച്ചെലവ്.

അത്തം: കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ, പ്രണയചിന്ത മനസ്സിനെ അലട്ടും, ഇഷ്ട വാർത്താ ശ്രവണം, നവീന വസ്ത്രലബ്ധി, വിദേശ യാത്രാ സാഫല്യം.

ചിത്തിര: മാനസികവും ശാരീരികവുമായി സുഖാനുഭവങ്ങൾ, വാഹന ഭാഗ്യം, പുതിയ അവസരങ്ങൾ, കലാമത്സരങ്ങളിൽ വിജയം, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും.

ചോതി: അലസത വിട്ടൊഴിയും, പൊതുരംഗത്ത് നേട്ടങ്ങൾ, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, സുഖ സൗകര്യങ്ങൾ അനുഭവിക്കും, എല്ലാരംഗത്തും അഭിവൃദ്ധി.

വിശാഖം: ഉല്ലാസകരമായ അനുഭവങ്ങൾ, വ്യവഹാരവിജയം, ഉദ്യോഗത്തിന് പുറമേ ധനലാഭമുള്ള വ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തി മണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും.

അനിഴം: ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സുഖാനുഭവങ്ങൾ, ബന്ധു സഹായം, ഭാര്യാഗുണം, ഇഷ്ടഭക്ഷണ ലബ്ധി.

കേട്ട: കുടുംബ സുഖം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തിൽ പുരോഗതി, സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും, കലാബോധം, സംഗീത താൽപ്പര്യം, ഏല്ലാ ഭാഗത്ത് നിന്നും സഹായം.

മൂലം: അവസരങ്ങൾ നഷ്ടപെടുത്തരുത്, വിശിഷ്ട വസ്ത്രാഭരണ ഭൂഷണ സുഖം കിട്ടും, സാഹിത്യകാരന്മാർക്ക് പുതിയ അവസരങ്ങൾ, ധനവരവ്, യാത്രാഗുണം, സുഖജീവിതം.

പൂരാടം: ദൈവ കൃപയുണ്ടാകുന്നതാണ്, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും, തീർപ്പ് കൽപ്പിക്കാതെ കിടന്ന വ്യവഹാരങ്ങളിൽ തീർപ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പർക്കമുണ്ടാക്കും.

ഉത്രാടം: ചെയ്തുപോയ കുറ്റങ്ങളിൽ പശ്ചാത്തപിക്കേണ്ടി വരും, ആരോഗ്യത്തിൽ കരുതൽ വേണം, വാഹനം ഉപയോഗിക്കുന്നവർ കരുതലോടെയിരിക്കണം, വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം.

തിരുവോണം: മേലുദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കും, മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കരുത്, അനാവശ്യ ചിന്തകൾ ഒഴിവാക്കുക, ബുദ്ധിപരമായി കാര്യങ്ങൾ നീക്കണം.

അവിട്ടം: ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ കരുതൽ വേണം, സഹോദര സ്ഥാനീയരും സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം.

ചതയം: കുടുംബ ജീവിതത്തിൽ ക്‌ളേശങ്ങൾ വന്നു ചേരും, കർമ്മങ്ങൾക്ക് തടസം നേരിട്ടാലും കാര്യങ്ങൾ അനുകൂലമാകും, അഹംഭാവവും, നിന്ദാശീലവും ഒഴിവാക്കണം.

പൂരുരുട്ടാതി: കുടുംബ ബന്ധങ്ങളിൽ ശത്രുത വർദ്ധിക്കും, ബിസിനസിൽ പ്രത്യേകം ശ്രദ്ധവേണം. ജലം, അഗ്നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.

ഉതൃട്ടാതി: ജീവിതത്തിൽ പ്രതികൂലമായ പരിവർത്തനങ്ങൾ, അന്യരുടെ വാക്കു‌കേട്ട് അബദ്ധത്തിൽ ചെന്നു ചാടരുത്, ഏറ്റെടുക്കുന്ന കർമ്മങ്ങൾ പൂർത്തീകരിക്കാൻ പ്രയാസപ്പെടും.

രേവതി: നാൽക്കാലികൾ മുഖേനെ സാമ്പത്തിക ചെലവുകൾ വരാം, ജീവിത സുഖം വർദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങൾ കൈവരും, ഗുരുകാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും.

TAGS: WEALTH, TREASURE, MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.