തിരുവനന്തപുരം: ശബരിമലയിൽ കാണാതായ സ്വർണ്ണ പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്രിയുമായി സർക്കാരിനും ദേവസ്വംബോർഡിനുമുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും സതീശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശബരിമല ദ്വാരപാലക ശിൽപത്തിൽ പതിച്ചിരുന്ന നാല് കിലോ സ്വർണം അടിച്ചുമാറ്റിയ സർക്കാരും ദേവസ്വം ബോർഡുമാണ് അയ്യപ്പസംഗമം നടത്തി കേരളത്തെ കബളിപ്പിക്കാൻ ശ്രമിച്ചത്. ശബരിമല ക്ഷേത്രം കേന്ദ്രീകരിച്ച് എൽ.ഡി.എഫ് ഗൂഢസംഘം കാലങ്ങളായി നടത്തുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |