1. ഗേറ്റ് രജിസ്ട്രേഷൻ തീയതി നീട്ടി:- 2026 ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (GATE) രജിസ്ട്രേഷൻ ഒക്ടോബർ 6വരെ നീട്ടിയതായി ഐ.ഐ.ടി ഗുവാഹട്ടി അറിയിച്ചു. 2026ഫെബ്രുവരി 7,8,14,15 തീയതികളിലാണ് പരീക്ഷ. വെബ്സൈറ്റ്: gate2026.iitg.ac.in.
2. നീറ്റ് യു.ജി മൂന്നാം റൗണ്ട്:- ആൾ ഇന്ത്യാ ക്വാട്ട ഉൾപ്പെടെയുള്ള എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നീറ്റ് യു.ജി 2025 മൂന്നാം റൗണ്ട് കൗൺസിലിംഗിന് ഒക്ടോ.5വരെ അപേക്ഷിക്കാം. 8ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: mcc.nic.in
3. പി.ജി ആയുർവേദ പ്രവേശനം:- കേരളത്തിലെ സർക്കാർ എയ്ഡഡ് ആയുർവേദ കോളേജുകളിലേക്കും സ്വാശ്രയ
ആയുർവേദ കോളേജുകളിലെ സർക്കാർ സീറ്റുകളിലേയ്കുമുള്ള 2025-26 അദ്ധ്യയന വർഷത്തെ ആയുർവേദ കോഴ്സ് സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ ഇന്ന് വൈകിട്ട് 3ന് മുൻപ് അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. വെബ്സൈറ്റ്: www.cee kerala.gov.in
4. സി.എസ്.ഐ.ആർ:- യു.ജി.സി നെറ്റ്:- സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് 2025 ഡിസംബർ പരീക്ഷയ്ക്ക് ഒക്ടോ. 24വരെ അപേക്ഷിക്കാം. പരീക്ഷ ഡിസംബർ 18ന്. വെബ്സൈറ്റ്: https//csirnet.nta.nic.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |