പ്രതികരിക്കരുതെന്ന് യു.എസ് അഭ്യർത്ഥിച്ചു
വിമർശിച്ച് ബി.ജെ.പി
ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് സൈനികമായി തിരിച്ചടി നൽകാൻ ആലോചിച്ചിരുന്നതായി മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. യു.എസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദവും നയതന്ത്രജ്ഞരുടെ ഉപദേശവും പരിഗണിച്ചാണ് അന്നത്തെ യു.പി.എ സർക്കാർ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ചിദംബരം പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
'യുദ്ധം തുടങ്ങരുത്' എന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലെത്തി. താൻ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസത്തിനുശേഷം അന്നത്തെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് തന്നെയും പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെയും വന്നു കണ്ടു. പ്രതികരിക്കരുതെന്ന് അഭ്യർത്ഥിച്ചു. തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് താൻ പറഞ്ഞു.
പ്രതികാരം ചെയ്യണമെന്നായിരുന്നു തന്റെ മനസിലെ വികാരം. അക്കാര്യം പ്രധാനമന്ത്രി അടക്കം പ്രധാന വ്യക്തികളുമായി ചർച്ച ചെയ്തിരുന്നു. അന്താരാഷ്ട്ര സമ്മർദ്ദം കാരണം സൈനികമായി പ്രതികരിക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.
ചിദംബരത്തിന്റെ പരാമർശങ്ങളെ വിമർശിച്ചും പരിഹസിച്ചും ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. 17വർഷത്തിനുശേഷം ചിദംബരം തെറ്റ് സമ്മതിച്ചെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.തീരുമാനമെടുത്തത് അന്നത്തെ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി ആയിരുന്നോ എന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവാല പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |