കൊച്ചി:കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും യു.ജി.സിയും ചേർന്നു നടത്തുന്ന സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് 2025 ഡിസംബർ പരീക്ഷയ്ക്ക് 24 വരെ അപേക്ഷിക്കാം.പരീക്ഷ ഡിസംബർ 18ന്. വെബ്സൈറ്റ്: https//csirnet.nta.nic.in.എം.എസ്‌സി, ഇന്റഗ്രേറ്റഡ് ബി.എസ്- എം.എസ്, ബി.ടെക്, ബി.ഫാം, എം.ബി.ബി.എസ് എന്നിവയിലൊന്ന് 55 ശതമാനം മാർക്കോടെ നേടിയവർക്കും യോഗ്യതാ കോഴ്സ് പഠിക്കുന്നവർക്കും അപേക്ഷിക്കാം.നാലു വർഷ/എട്ടു സെമസ്റ്റർ ബിരുദക്കാർക്ക് 75 ശതമാനം മാർക്കു വേണം. ഇവരെ ജെ.ആർ.എഫ്, പി.എച്ച്ഡി എന്നിവയ്ക്കു മാത്രമേ പരിഗണിക്കൂ.അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പരിഗണിക്കില്ല.ജെ.ആർ.എഫിന് ഉയർന്ന പ്രായം 30.സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.അദ്ധ്യാപക ജോലിക്കും പി.എച്ച്.ഡിക്കും പ്രായപരിധിയില്ല.അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി/ലൈഫ്/മാത്തമാറ്റിക്കൽ/ഫിസിക്കൽ/കെമിക്കൽ എന്നിങ്ങനെ അഞ്ച് സയൻസ് ബ്രാഞ്ചുകളിൽ പരീക്ഷയുണ്ട്.നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്.പരീക്ഷാ സിലബസ്,മാതൃകാ ചോദ്യം തുടങ്ങിയ വിശദ വിവരങ്ങൾ www.csirgrdg.res.inൽ.കേരളത്തിൽ വയനാട് ഒഴികെ മറ്റ് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
സ്റ്റൈപൻഡ്
ജെ.ആർ.എഫിന് ആദ്യ രണ്ടു വർഷം 37000 രൂപ വീതം പ്രതിമാസ സ്റ്രൈപൻഡ് ലഭിക്കും.20000 രൂപ വാർഷിക ഗ്രാന്റും ഉണ്ട്. പി.എച്ച്ഡിക്ക് രജിസ്റ്റർ ചെയ്തവർക്ക് മൂന്നാം വർഷം മുതൽ സീനിയർ ഫെലോ തസ്തികയിൽ 42000 രൂപ വീതം പ്രതിമാസം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |