തിരുവനന്തപുരം: ആർ.എസ്.എസും ഇസ്രയേലിലെ സയണിസ്റ്റുകളും പല കാര്യങ്ങളിലും യോജിക്കുന്ന ഇരട്ട സഹോദരന്മാരെ പോലെയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്ലീം വോട്ടർമാരെ ആകർഷിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതി, കുടുംബവാഴ്ച, നുണകളുടെയും ചൂഷണത്തിന്റെയും രാഷ്ട്രീയം എന്നിങ്ങനെ സി.പി.എമ്മും കോൺഗ്രസും എല്ലാകാര്യങ്ങളിലും ഇരട്ടകളെപ്പോലെയാണ് പെരുമാറുന്നത്. വയനാട് പുനരധിവാസത്തിന് 260.56 കോടി അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |