കോഴിക്കോട്: സാമ്രാജ്യത്വത്തെ പിന്തുണക്കുന്നതിലൂടെ പാലസ്തീൻ ജനതയോട് ഇന്ത്യ കാണിക്കുന്ന തെറ്റായ നിലപാട് തിരുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇസ്രയേലിന്റെ കടന്നാക്രമണങ്ങളിൽ മോദി മൗനം പാലിക്കുകയാണ്.
എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതലക്കുളം മെെതാനിയിൽ നടന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലസ്തീൻ ജനതയ്ക്ക് കേരളം നൽകുന്ന പിന്തുണയിൽ വളരെയധികം നന്ദിയുണ്ടെന്ന് പാലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബുൾ ഷാവേസ് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹ്ബൂബ് അദ്ധ്യക്ഷനായി. മന്ത്രി എ.കെ.ശശീന്ദ്രൻ, അഡ്വ.പി. സന്തോഷ് കുമാർ എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, പ്രൊഫ. എം.പി. അബ്ദുൾ വഹാബ്, എം.വി.ശ്രേയാംസ്കുമാർ, സാബു ജോർജ്ജ്, അഡ്വ. മുഹമ്മദ് ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |