നെടുമങ്ങാട്:തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവും ഒന്നാം പ്രതി ജോസും നെടുമങ്ങാട് കോടതിയിൽ ഹാജരായി.കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ മജിസ്‌ട്രേട്ട് റൂബി ഇസ്മയിൽ ഇരുവരെയും വായിച്ചു കേൾപ്പിച്ചു.1990ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.17 മുതൽ കേസിൽ വാദം തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |