തിരുവനന്തപുരം: ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഫെസ്റ്റുകളിലൊന്നായ ഹഡിൽ ഗ്ലോബൽ ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പുകൾക്ക് കോവളത്ത് അരങ്ങൊരുങ്ങുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 11 മുതൽ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് എക്സ്പോ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ നൂറോളം സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്‌പോയിലുള്ളത്. നിക്ഷേപകർക്ക് മികച്ച സ്റ്റാർട്ടപ്പുകളെ കണ്ടെത്താൻ അവസരമുണ്ട്. കുറഞ്ഞ ചെലവിൽ ലാഭകരമായ സംരംഭം ആരംഭിക്കുന്നതിനുള്ള ടിപ്പുകൾ ലഭിക്കും.
മുൻവർഷത്തെക്കാൾ കൂടുതൽ സ്റ്റാർട്ടപ്പുകളെയും നിക്ഷേപകരെയുമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് ഗോൾഡ്, ഡയമണ്ട് പാസുകൾക്കായി അപേക്ഷിച്ചത്. പ്രോഡക്ടുകൾ ലോഞ്ച് ചെയ്യാനും മെന്റർമാരുമായി ബന്ധപ്പെടാനും നിക്ഷേപകരെ കണ്ടെത്താനും ഇവർക്ക് സാധിക്കും.
സർക്കാർ ഗവേഷണ വികസന സ്ഥാപനങ്ങളും ഇൻകുബേഷൻ സെന്ററുകളും എക്സ്‌പോയിലുണ്ട്. കാർഷിക സംസ്‌കരണം, സമുദ്ര സാങ്കേതികവിദ്യ, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിലെ പുതിയ ഉത്പന്നങ്ങളുടെ പ്രദർശനത്തിനും എക്സ്‌പോ വേദിയാകും. വനിതകൾക്കായി പ്രത്യേകം സെഷനുകളും ഉണ്ടായിരിക്കും.
പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾ-എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ഫിൻടെക്, ലൈഫ് സയൻസ്, സ്‌പേസ് ടെക്, ഹെൽത്ത്‌ടെക്, ബ്ലോക്ക് ചെയ്ൻ, ഐ.ഒ.ടി, ഇ-ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേണിംഗ്, എ.ആർ/വി.ആർ, ഗ്രീൻടെക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |