കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് എസ് സുരേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഓഗസ്റ്റ് 21നാണ് അമിത് ഷാ കൊച്ചിൽ എത്തിയത്. ഈ ദിവസമാണ് സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. അമിത് ഷാ എത്തുന്ന വിമാനത്താവളത്തിലെ സുരക്ഷാ ചുമതല സുരേഷിനായിരുന്നു. അസ്വാഭാവികത തോന്നിയ മറ്റ് ഉദ്യോഗസ്ഥർ സുരേഷിനെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |