ന്യൂഡൽഹി: ശബരിമലയിലെ മാത്രമല്ല ദേവസ്വം ബോർഡുകൾക്ക് കീഴിലുളള കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും സ്വത്തുക്കൾ പരിശോധിച്ച് രേഖപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ മാത്രമാണോ മറ്റു ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. ഇതുവരെ 25,000 ഏക്കർ ക്ഷേത്രഭൂമി കേരളത്തിലെ ദേവസ്വങ്ങൾക്ക് നഷ്ടമായിട്ടുണ്ടെന്നും ഇതു തിരിച്ചുപിടിക്കാൻ ബോർഡുകൾ ഒന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമല സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ നാളെ ബി.ജെ.പി ക്‌ളിഫ് ഹൗസിലേക്ക് മാർച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |